അമേരിക്കയില്‍ സംഘടിപ്പിച്ച മിസ് ടീന്‍ ഇന്‍ഡ്യ മത്സരത്തില്‍ കിരീടം സ്വന്തമാക്കി കോഴിക്കോട് നാദാപുരം സ്വദേശിയായ പെണ്‍കുട്ടി
Aug 2, 2021, 17:22 IST
ന്യൂയോര്‍ക്: (www.kvartha.com 02.08.2021) അമേരിക്കയില്‍ സംഘടിപ്പിച്ച മിസ് ടീന്‍ ഇന്‍ഡ്യ മത്സരത്തില്‍ കിരീടം സ്വന്തമാക്കി കോഴിക്കോട് നാദാപുരം സ്വദേശിയായ പെണ്‍കുട്ടി. മിസ് ഇന്‍ഡ്യ വേള്‍ഡ് വൈഡ് എന്ന ഗ്ലോബല്‍ സംഘടന അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ സംഘടിപ്പിച്ച ഇന്‍ഡ്യ ഫെസ്റ്റിവല്‍ മിസ് ടീന്‍ ഇന്‍ഡ്യ മത്സരത്തിലാണ് മലയാളി പെണ്‍കുട്ടി കിരീടം ചൂടിയത്.
മിഷിഗണില്‍ താമസിക്കുന്ന കോഴിക്കോട് നാദാപുരം സ്വദേശി നവ്യ പൈങ്ങോലാണ് ആ വിജയി. ന്യൂയോര്‍ക് ആസ്ഥാനമായ സംഘടന 30 വര്‍ഷമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതാദ്യമായാണ് ഒരു മലയാളി ഒന്നാമതെത്തുന്നത്. ബോളിവുഡ് താരം പല്ലവി ഷര്‍ദ, ഇന്‍ഡ്യന്‍ ടെലിവിഷന്‍ താരം ഉപേക്ഷ ജയിന്‍, നിരുപമ ആനന്ദ്, ശാരിക സുഖദൊ തുടങ്ങിയവരാണ് മുന്‍കാലങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ പ്രമുഖര്‍.
വാണിമേല്‍ സ്വദേശി സുനില്‍ പൈങ്ങോലിന്റെയും ചാനല്‍ അവതാരകയും നര്‍ത്തകിയുമായ ഷോളി നായരുടെയും മകളാണ്. ഗായികയും നര്‍ത്തകിയുമായ നവ്യ മിഷിഗണ്‍ സര്‍വകലാശാലയിലെ എം ബി ബി എസ് വിദ്യാര്‍ഥിനിയാണ്.
Keywords: Miss Teen India USA Winner Navya Paingol from Kerala, New York, America, News, Winner, Malayalee, Kozhikode, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.