ഫേസ്ബുക് വ്യാജവാർത്തകളുടെ പറുദീസയോ; ലൈകുകളും ഷെയറുകളും റീചുകളും ലഭിക്കുന്നത് ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോർക്: (www.kvartha.com 05.08.2021) ഫേസ്ബുകിൽ യഥാർഥ വാർത്തകളേക്കാൾ ആളുകൾ ഇടപെടുന്നത് വ്യാജവാർത്തകളിലാണെന്ന് പഠനം. ശരിയായ വാർത്തകളേക്കാൾ തെറ്റായ വാർത്തകൾക്ക് ആറിരട്ടി ലൈകുകളും ഷെയറുകളും റീചുകളും കൂടുതൽ ലഭിക്കുന്നതായി പഠനത്തിൽ കണ്ടെത്തുന്നു.

ഫേസ്ബുക് വ്യാജവാർത്തകളുടെ പറുദീസയോ; ലൈകുകളും ഷെയറുകളും റീചുകളും ലഭിക്കുന്നത് ഇങ്ങനെ

ന്യൂയോർക് സർവകലാശാലയിലെയും ഫ്രാൻസിലെ ഗ്രെനോബിൾ ആൽപ്‌സ് സർവകലാശാലയിലെയും ഗവേഷകറാണ് പഠനം നടത്തിയിരിക്കുന്നത്. 2020 ആഗസ്റ്റ് മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ 2500 ലേറെ വാര്‍ത്താ പോര്‍ടലുകളുടെ പേജുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന പേജുകൾക്ക് വലിയൊരു വിഭാഗം വായനക്കാരെ ആകർഷിക്കാൻ കഴിയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടാനുള്ള പ്രവണത പ്രസാധകരില്‍ കൂടുതലാണെന്നും പഠനം കണ്ടെത്തുന്നു.

അതേസമയം ഉള്ളടക്കങ്ങളുടെ റീചിന്റെ വിവരങ്ങൾ ഫേസ്ബുക് ഗവേഷകർക്ക് ലഭ്യമാക്കിയിട്ടില്ല. ഇതിന് പകരം ഫേസ്ബുകിന്റെ ക്രൗഡ് ടാങ്കിള്‍ സേവനം ഉപയോഗിച്ചാണ് ഗവേഷകര്‍ വിവരശേഖരണം നടത്തിയത്. നവംബറില്‍ നടക്കുന്ന ഇന്റര്‍നെറ്റ് മെഷര്‍മെന്റ് കോണ്‍ഫറന്‍സിന് മുന്നോടിയായി ഈ ഗവേഷണ പഠന റിപോർട് പ്രസിദ്ധീകരിക്കും.

ഫേസ്ബുക് വ്യാജവാർത്തകളുടെ പറുദീസയായി മാറുന്നുവെന്ന് വ്യാപകമായി വിമർശനങ്ങൾ ഉയരുന്നുണ്ട്. അമേരികൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഇത്തരത്തിൽ വലിയ ആരോപണം ഫേസ്ബുക് നേരിട്ടിരുന്നു. ഇതിനിടയിലാണ് വിമർശനങ്ങളെ സാധൂകരിക്കുന്ന തരത്തിൽ പഠന റിപോർട് പുറത്തുവന്നിരിക്കുന്നത്.



Keywords:  News, World, New York, Facebook, Facebook Post, Social Media, Mobile, Smart Phone, Fake, Viral,  Misinformation on Facebook get more engagement than news.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia