Saudi Warning | മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളില്‍ കിടക്കുന്നത് ഒഴിവാക്കണമെന്ന് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം

 


റിയാദ്: (KVARTHA) മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളില്‍ കിടക്കുന്നത് ഒഴിവാക്കണമെന്ന് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിര്‍ത്തുന്നതിനും സന്ദര്‍ശകര്‍ക്ക് ആശ്വാസം നല്‍കുന്നതിനും വേണ്ടിയാണിതെന്നും മന്ത്രാലയം അറിയിച്ചു.

ഹറം മുറ്റങ്ങളില്‍ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകള്‍ കൂട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കാനിടയുണ്ട്, മാത്രമല്ല തിരക്കിനും കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് ഉന്തുവണ്ടികള്‍ക്കായുള്ള പാതകള്‍, നടപ്പാതകള്‍, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകള്‍ എന്നീ മൂന്ന് സ്ഥലങ്ങളിലുള്ള കിടത്തവും ഇരുത്തവരും പൂര്‍ണമായും ഒഴിവാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു.

Saudi Warning | മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളില്‍ കിടക്കുന്നത് ഒഴിവാക്കണമെന്ന് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം


Keywords: Ministry of Hajj and Umrah requests pilgrims to avoid lying in the courtyards of Makkah and Madinah Harams, Riyadh, News, Haj and Umrah Ministry, Warning, Sleeping, Religion, Pilgrims, Protection, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia