അങ്ങനെ അതും സംഭവിച്ചു; കൊതുകിനെ നശിപ്പിക്കാന്‍ കൊതുകിനെത്തന്നെ ആയുധമാക്കുന്നു; എങ്ങനെയെന്നോ?
Jun 21, 2020, 20:00 IST
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 21.06.2020) കൊതുകിനെ നശിപ്പിക്കാന്‍ കൊതുകിനെത്തന്നെ ആയുധമാക്കുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഓക്സിടെക്' എന്ന ബയോടെക്നോളജി കമ്പനിയാണ് ഈ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊതുകുകളുടെ എണ്ണവും കൊതുകുമൂലമുണ്ടാകുന്ന രോഗങ്ങളും പ്രതിദിനം വര്‍ദ്ധിക്കുന്നതിനാലാണ് ഇത്തരം പദ്ധതിയുമായി കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്.
'ഈഡിസ് ഈജിപ്തി' എന്ന ഇനത്തില്‍പ്പെട്ട ആണ്‍കൊതുകുകളെയാണ് ജനിതകമാറ്റം വരുത്തി ആയുധമായി ഉപയോഗിക്കുന്നത്. ഇവര്‍ പുറത്തെത്തി മറ്റ് പെണ്‍കൊതുകുകളുമായി ഇണ ചേരുമ്പോള്‍ ഇവരില്‍ നിന്ന് പുറപ്പെടുന്ന പ്രോട്ടീന്‍ പെണ്‍കൊതുകുകളുടെ പ്രത്യുത്പാദന ശേഷി തകര്‍ക്കുന്നു. അങ്ങനെ കൊതുകുകള്‍ പെറ്റ് പെരുകുന്നത് കുറയുകയും പകര്‍ച്ചവ്യാധികള്‍ ഇല്ലാതാവുകയും ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പുറത്തുവിടുന്ന കൊതുകുകള്‍ ആണ് കൊതുകുകളായതിനാല്‍ ഇവ മനുഷ്യരെ കടിക്കുകയോ അതുവഴി മനുഷ്യര്‍ക്ക് ആപത്ത് ഉണ്ടാകുകയോ ചെയ്യില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വൈകാതെ തന്നെ കൊതുകുകളെ തുറന്നുവിട്ട് ആദ്യഘട്ട പരീക്ഷണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ 54 കോടിയോളം കൊതുകുകളെയാണ് ജനിതക മാറ്റം വരുത്തുന്നത്. എന്നാല്‍ ഇത്തരമൊരു പരീക്ഷണത്തിന് മനുഷ്യരെ തിരഞ്ഞെടുക്കരുതെന്ന് പറഞ്ഞ് ഒരു വിഭാഗം ആള്ക്കാര് രംഗത്തെത്തിയിട്ടുണ്ട്.
Keywords: World, News, Researchers, Diseased, Technology, London, Test, Mosquito, Genetics, Viral Diseases, Millions of genetically modified mosquitoes will be released.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

