Malaria vaccine | ലോകത്തിലാദ്യമായി മലേറിയയ്ക്കെതിരെ വാക്സിന് ഉടന്‍; യുനിസെഫ് കരാര്‍ നല്കി; 'ഓരോ വര്‍ഷവും ആയിരക്കണക്കിന് ജീവന് രക്ഷിക്കും'
Aug 17, 2022, 10:59 IST
ന്യൂയോര്‍ക്: (www.kvartha.com) ഫാര്‍മസ്യൂടികല്‍ കംപനിയായ ജിഎസ്കെ (GSK) യ്ക്ക് മലേറിയ വാക്സിന് ആദ്യമായി വിതരണം ചെയ്യുന്നതിനുള്ള കരാര്‍ യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (UNICEF) നല്കി. 170 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 18 ദശലക്ഷം ഡോസ് ആര്‍ടിഎസ്, എസ് (RTS,S) ലഭ്യമാകുമെന്നും, ഇത് ഓരോ വര്‍ഷവും ആയിരക്കണക്കിന് ജീവന് രക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
'ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിതരണം വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വാക്സിന് വിപണി പ്രാപ്തമാക്കുന്നതിനും പുതിയതും അടുത്ത തലമുറ വാക്സിനുകളും വികസിപ്പിക്കുന്നതിന് തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ആവശ്യമാണ്. വ്യാപകമായ മലേറിയ പ്രതിരോധ നിയന്ത്രണ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ജീവന് രക്ഷിക്കുന്നതിനും മലേറിയ രോഗം കുറയ്ക്കുന്നതിനുമുള്ള ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്', യുനിസെഫിന്റെ സപ്ലൈ ഡിവിഷന് ഡയറക്ടര്‍ എറ്റ്ലേവ കാഡില്ലി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, 30-ലധികം രാജ്യങ്ങളില്‍ മിതമായതോ ഉയര്‍ന്നതോ ആയ മലേറിയ സംക്രമണമുള്ള പ്രദേശങ്ങളുണ്ട്, അവിടങ്ങളില്‍ ഓരോ വര്‍ഷവും 25 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് മലേറിയയ്ക്കെതിരെ വാക്സിന് കൂടുതല്‍ സംരക്ഷണം നല്‍കും. ആര്‍ടിഎസ്, എസ് വാക്സിന് വികസിപ്പിച്ചെടുത്തത് 35 വര്‍ഷത്തെ ഗവേഷണത്തെ തുടര്‍ന്നാണ്. ആഗോളതലത്തില്‍ ഏറ്റവും മാരകമായ മലേറിയ പരാന്നഭോജിയായ പ്ലാസ്മോഡിയം പാരസൈറ്റുകള്ക്കെതിരെ വാക്സിന് പ്രവര്‍ത്തിക്കും.

Keywords: Latest-News, World, Health, Health & Fitness, WHO, World Health Organization, Vaccine, UNICEF, Millions more children to benefit from world's first malaria vaccine: UNICEF.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.