Layoff | ടെക്കികൾക്ക് വീണ്ടും നിരാശ; 11,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്
Jan 18, 2023, 11:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സാൻഫ്രാൻസിസ്കോ: (www.kvartha.com) ടെക് ഭീമനായ മൈക്രോസോഫ്റ്റ് ആഗോള തലത്തിൽ വൻ കൂട്ട പിരിച്ചുവിടലിലേക്ക് കടക്കുകയാണെന്ന് റിപ്പോർട്ട്. കമ്പനിയിലെ 11,000 ജീവനക്കാരെ അതായത് ഏകദേശം അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ആലോചിക്കുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ നേരിടാൻ ടെക് ഭീമന്മാർ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. മൈക്രോസോഫ്റ്റ് അതിന്റെ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ബുധനാഴ്ചയോടെ തന്നെ പിരിച്ചുവിടൽ പ്രഖ്യാപിച്ചേക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, അമേരിക്കയിൽ 122,000 ഉം അന്താരാഷ്ട്രതലത്തിൽ 99,000 ഉം ഉൾപ്പെടെ 221,000 മുഴുവൻ സമയ ജീവനക്കാർ മൈക്രോസോഫ്റ്റിനുണ്ട്. കഴിഞ്ഞ വർഷം രണ്ട് തവണ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒക്ടോബറിൽ, മൈക്രോസോഫ്റ്റ് നിരവധി ഡിവിഷനുകളിലായി 1,000 ൽ താഴെ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട് വന്നിരുന്നു. പേഴ്‌സണൽ കമ്പ്യൂട്ടർ വിപണിയിലെ നിരവധി പാദങ്ങളിലെ മാന്ദ്യം വിൻഡോസ്, ഉപകരണങ്ങളുടെ വിൽപ്പനയെ ബാധിച്ചതിന് ശേഷം വളർച്ചാ നിരക്ക് നിലനിർത്താൻ കമ്പനി പാടുപെടുകയാണെന്ന് റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ലോകമെമ്പാടുമുള്ള പിരിച്ചുവിടലുകൾ കാരണം ആയിരക്കണക്കിന് ടെക് ജീവനക്കാർക്ക് പുതുവർഷം നല്ല സമയമായിരുന്നില്ല. 2023ൽ ഒരാഴ്ചയ്ക്കുള്ളിൽ ആഗോളതലത്തിൽ 30,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇത് 2022 ഡിസംബറിലെ എണ്ണത്തിന്റെ ഇരട്ടിയാണ്. ജനുവരിയിലെ ആദ്യ ആറ് ദിവസങ്ങളിൽ 30 കമ്പനികളിൽ നിന്നായി 30,611 പേരെ പിരിച്ചുവിട്ടതായി ലേഓഫ് ട്രാക്കറിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു. ആമസോണിന് പുറമെ, വീഡിയോ ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ വിമിയോ, ടെക് ഭീമനായ സെയിൽസ്ഫോഴ്‌സ്, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഹുവോബി എന്നിവയും മറ്റു പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടവരിൽ ഉൾപെടുന്നു.
Keywords: News,World,international,Business,Finance,Engineers,Job,Top-Headlines,Labours, Microsoft latest to join layoff wave, to cut over 10,000 jobs: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

