Mia Khalifa | ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റുകൾ; മിയ ഖലീഫയുമായുള്ള കരാർ അവസാനിപ്പിച്ച് റെഡ് ലൈറ്റ് ഹോളണ്ട്; നിലപാട് മാറ്റാതെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി താരം; ഫലസ്തീനികൾ സ്വാതന്ത്ര്യ സമര സേനാനികൾ തന്നെയെന്ന് പ്രതികരണം
തീര്‍ത്തും ഭയാനകമായ ട്വീറ്റാണിതെന്നും അടിയന്തരമായി നിങ്ങളെ ജോലിയില്‍ നിന്ന് പുറത്താക്കുന്നുവെന്നും അത്രയധികം വെറുപ്പ് നിറഞ്ഞതാണ് നിങ്ങളുടെ പ്രതികരണമെന്നും റെഡ് ലൈറ്റ് ഹോളണ്ട് സിഇഒ ടോഡ് ഷാപ്രിയോ എക്‌സിൽ കുറിച്ചു. എന്നാൽ ടോഡി ഷാപ്രിയോയുടെ പ്രതികരണത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മിയാ ഖലീഫ രംഗത്തെത്തി. 'ഫലസ്തീനെ പിന്തുണയ്ക്കുന്നത് എന്‍റെ ബിസിനസ് അവസരങ്ങൾ നഷ്ടപ്പെടുത്തും, എന്നാൽ ഞാൻ സയണിസ്റ്റുകളുമായി ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യമാണ്. എന്റെ തെറ്റ്', മിയാ ഖലീഫ എക്‌സിൽ പ്രതികരിച്ചു.
തന്റെ പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ ഭാവത്തിലോ അക്രമത്തിന്റെ വ്യാപനത്തെ പ്രേരിപ്പിക്കുന്നില്ലെന്ന് താരം മറ്റൊരു പോസ്റ്റിൽ കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ഞാൻ പ്രത്യേകം പറഞ്ഞു, കാരണം ഫലസ്തീൻ പൗരന്മാർ അതാണ്, എല്ലാ ദിവസവും സ്വാതന്ത്ര്യത്തിനായി പോരാടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
I just want to make it clear that this statement in no way shape or form is enticing spread of violence, I specifically said freedom fighters because that’s what the Palestinian citizens are… fighting for freedom every day https://t.co/U9mLwzqnnT
— Mia K. (@miakhalifa) October 9, 2023
പലപ്പോഴും ട്രോളിംഗ് നേരിടേണ്ടി വന്നിട്ടും തുറന്ന് സംസാരിക്കുന്നതിന് പേരുകേട്ട മിയ ഖലീഫ ഇസ്രാഈൽ-ഫലസ്തീൻ സംഘർഷത്തിൽ നിരവധി ധീരമായ പരാമർശങ്ങൾ നടത്തിയിരുന്നു. സംഘർഷത്തിൽ ഫലസ്തീനിനുള്ള പിന്തുണ പരസ്യമായി കാണിക്കുന്ന പോസ്റ്റുകളുടെ പരമ്പര തന്നെ അവർ പങ്കിട്ടു. 'ഫ്രീ ഫലസ്‌തീൻ' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഫലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് ഒരു പോസ്റ്റിൽ മിയ ഖലീഫ എക്‌സില്‍ കുറിച്ചത്. ഫലസ്തീനിലെ സാഹചര്യം നോക്കി ഫലസ്തീനികളുടെ പക്ഷത്ത് അല്ല നിങ്ങൾ നിൽക്കുന്നതെങ്കിൽ, നിങ്ങൾ വംശീയതയുടെ തെറ്റായ പക്ഷത്താണെന്ന് ചരിത്രം തെളിയിക്കുമെന്ന് അവർ പറഞ്ഞു. ഇസ്രാഈലിന് ആയുധങ്ങളും പിന്തുണയും നൽകുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കയെയും വിമർശിക്കുകയും ചെയ്തു.
'അറബ് കുട്ടികൾക്ക് നേരെ ബോംബ് വർഷിക്കുക എന്നതാണ് ജോ ബൈഡന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. 2016ൽ മാത്രം 24,000 ബോംബുകൾ അവർ സിറിയയിലും ഇറാഖിലും വർഷിച്ചത് നാം മറന്നിട്ടില്ല', യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിമർശിച്ച് മിയ ഖലീഫ എഴുതി. ഇതിനുപുറമെ, ആക്രമണം, തിരിച്ചടി, ഏറ്റുമുട്ടൽ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും പോസ്റ്റുകളും റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മിയയ്‌ക്കെതിരെ ചിലർ വിമർശനം ഉന്നയിച്ചെങ്കിലും അവർ നിലപാടിൽ മാറ്റം വരുത്തിയില്ല.
I just wanna make sure there’s 4k footage of my people breaking down the walls of the open air prison they’ve been forced out of their homes and into so we have good options for the history books that write about how how they freed themselves from apartheid. Please worry about… https://t.co/sgx8kzAHnL
— Mia K. (@miakhalifa) October 8, 2023
Keywords: News, Israel, Hamas, Palestine, Mia Khalifa, Mia Khalifa gets fired from job after posting about Hamas vs Israel conflict.