Legalised | മെക്‌സികോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി

 


ADVERTISEMENT


മെക്‌സികോ സിറ്റി: (www.kvartha.com) മെക്‌സികോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. മെക്‌സികന്‍ സംസ്ഥാനമായ തമൗലിപാസ് നിയമസഭ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ പാസാക്കി. ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന മെക്‌സികോയിലെ 32-ാമത്തെയും അവസാനത്തെയും സംസ്ഥാനമായി തമൗലിപാസ് മാറി.

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാന്‍ സിവില്‍ കോഡ് ഭേദഗതി ചെയ്യുന്നതിനായി അവതരിപ്പിച്ച ബില്‍ 12 നെതിരെ 23 വോടുകള്‍ക്ക് അംഗീകരിച്ചു. ബില്‍ പാസാക്കിയതിനെ മെക്‌സികോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അര്‍തുറോ ജല്‍ദിവര്‍ സ്വാഗതം ചെയ്തു. 

Legalised | മെക്‌സികോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി


2015-ല്‍ സ്വവര്‍ഗവിവാഹം തടയുന്ന സംസ്ഥാന നിയമം സുപ്രീംകോടതി നിരോധിച്ചിരുന്നുവെങ്കിലും ചില സംസ്ഥാനങ്ങള്‍ നിയമം ഭേദഗതി വരുത്തിയിരുന്നില്ല. ഈ വര്‍ഷം ഏഴ് സംസ്ഥാനങ്ങളില്‍ വിവാഹ സമത്വം കൊണ്ടുവന്നിരുന്നു. അവയില്‍ മൂന്നെണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കിയതാണ്.

Aster_MIMS Keywords:  News,World,international,Mexico,Top-Headlines,Marriage, Mexico: Same-gender marriage becomes legal nationwide
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia