ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മെക്സികോ സിറ്റി: (www.kvartha.com) മെക്സികോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. മെക്സികന്‍ സംസ്ഥാനമായ തമൗലിപാസ് നിയമസഭ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ പാസാക്കി. ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന മെക്സികോയിലെ 32-ാമത്തെയും അവസാനത്തെയും സംസ്ഥാനമായി തമൗലിപാസ് മാറി. 
 
 
 
   സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാന്‍ സിവില്‍ കോഡ് ഭേദഗതി ചെയ്യുന്നതിനായി അവതരിപ്പിച്ച ബില്‍ 12 നെതിരെ 23 വോടുകള്‍ക്ക് അംഗീകരിച്ചു. ബില്‍ പാസാക്കിയതിനെ മെക്സികോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അര്‍തുറോ ജല്ദിവര് സ്വാഗതം ചെയ്തു.  
 
 
 
   2015-ല്‍ സ്വവര്‍ഗവിവാഹം തടയുന്ന സംസ്ഥാന നിയമം സുപ്രീംകോടതി നിരോധിച്ചിരുന്നുവെങ്കിലും ചില സംസ്ഥാനങ്ങള്‍ നിയമം ഭേദഗതി വരുത്തിയിരുന്നില്ല. ഈ വര്‍ഷം ഏഴ് സംസ്ഥാനങ്ങളില്‍ വിവാഹ സമത്വം കൊണ്ടുവന്നിരുന്നു. അവയില്‍ മൂന്നെണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കിയതാണ്. 
 
 
  Keywords:  News,World,international,Mexico,Top-Headlines,Marriage, Mexico: Same-gender marriage becomes legal nationwide
 Keywords:  News,World,international,Mexico,Top-Headlines,Marriage, Mexico: Same-gender marriage becomes legal nationwide
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
