മെക്‌സികോയില്‍ കാണാതായ വിദ്യാര്‍ത്ഥികളെ ഗുണ്ടാസംഘം കൂട്ടക്കൊല ചെയ്തു
Nov 8, 2014, 14:06 IST
മെക്‌സികോ സിറ്റി: (www.kvartha.com 08.11.2014) മെക്‌സികോയില്‍ കാണാതായ വിദ്യാര്‍ത്ഥികളെ ഗുണ്ടാസംഘം കൂട്ടക്കൊല ചെയ്തു. ഒരുമാസം മുമ്പ് തലസ്ഥാനത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഇഗ്വാല പട്ടണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ ഭരണം കൈയാളുന്ന സ്ഥലം മേയര്‍ ജോസ് ലൂയിസ് അബര്‍കയുടെ പത്‌നി മരിയ ഡി ലോസ് ആഞ്ജലസ് പിനെഡെയുടെ പ്രസംഗ പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ 49 വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ ആറുപേരെ വെടിവെച്ചുകൊല്ലുകയും 43 പേരെ കാണാതാവുകയും ചെയ്തു.
അതേസമയം കാണാതായ 43 കോളജ് വിദ്യാര്‍ത്ഥികളെ മെക്‌സിക്കോയിലെ ഗുണ്ടാസംഘം കൂട്ടക്കൊല നടത്തിയെന്നാണ് ചീഫ് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളെ അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ ശരീരം കൊക്കുലയിലെ മാലിന്യപ്രദേശത്ത് മണ്ണെണ്ണയും ടയറും മരക്കഷ്ണവും കൂട്ടിയിട്ട് ദഹിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിസെടുത്ത ഗറെറോസ് യുനിഡോസ് എന്ന ഗുണ്ടാ സംഘത്തിലെ മൂന്ന് പേര്‍ കൊലപാതക കുറ്റം സമ്മതിച്ചതായും അറ്റോര്‍ണി ജനറല്‍ ജീസസ് മുറില്‌ളോ കറം അറിയിച്ചു.
കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതിനാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഗുണ്ടാസംഘം കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പുറത്തുവിട്ടു.
അതേസമയം ഒരു മാസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മെക്‌സിക്കന്‍ തലസ്ഥാനത്ത് കഴിഞ്ഞദിവസം പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. 'അവര്‍ ജീവനോടെയാണ് കുട്ടികളെ റാഞ്ചിയത്, ജീവനോടെ അവരെ മടക്കിത്തരണം' എന്ന ബാനറുയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്. മാഫിയ ഭരണം ശക്തമായ മെക്‌സികോയില്‍ 2006-2012 കാലയളവില്‍ 26,000 പേരെയാണ് കാണാതായത്.

Also Read:
ജീവനക്കാര്‍ പള്ളിയില്‍ പോയ സമയത്ത് കോഴിക്കടയില്‍ നിന്ന് അരലക്ഷം രൂപ കവര്‍ന്നു
Keywords: Mexico gang members 'admit killing missing students', Gun attack, Media, Custody, Dead Body, Burnt, Rally, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.