സൗരയൂഥമുണ്ടാകുന്നതിനും മുന്‍പത്തെ പ്രപഞ്ചം എങ്ങനെയായിരിക്കാം? 450 കോടി വര്‍ഷം പ്രായമുള്ള ഭൂമിയില്‍ നിന്ന് കണ്ടെത്തിയ 750 കോടി വര്‍ഷം പഴക്കമുള്ള പദാര്‍ഥം നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉപകരിക്കുമെന്ന് ഗവേഷകര്‍
Jan 15, 2020, 12:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാന്‍ബെറ: (www.kvartha.com 14.01.2020) 750 കോടി വര്‍ഷം മുന്‍പ് ഏതോ വിദൂര നക്ഷത്രസമൂഹത്തിലുണ്ടായ പൊടിപടലങ്ങള്‍ കൂടി ചേര്‍ന്ന ഒരു പദാര്‍ത്ഥം കണ്ടെത്തിയിരിക്കുയാണ് ശാസ്ത്രജ്ഞര്‍. 1960-കളില്‍ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ പാളിയില്‍ നിന്നാണ് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തിയിരിക്കുന്നത്.
നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ അവയ്ക്കുള്ളിലുള്ള പദാര്‍ഥങ്ങള്‍ ശൂന്യാകാശത്തെത്തുകയും ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉല്‍ക്കകളുടെയുമൊക്കെ ഭാഗമായി മാറുകയും ചെയ്യുന്നു. ഇതിനുമുന്‍പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാര്‍ഥത്തിന് 550 കോടി വര്‍ഷമായിരുന്നു പഴക്കം.
ഉല്‍ക്കകളില്‍ നിന്നുള്ള അപരിചിത പദാര്‍ഥത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ എത്രകാലം ഇവയില്‍ കോസ്മിക് കിരണങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പഠിച്ചു.
1969-ല്‍ ഓസ്‌ട്രേലിയയിലെ മര്‍ച്ചിസണില്‍ പതിച്ച ഉല്‍ക്കയില്‍നിന്നു ലഭിച്ച 40 തരികള്‍ പരിശോധിച്ച സ്വിറ്റ്സര്‍ലന്‍ഡിലെയും യു എസിലെയും ഗവേഷകരാണ് പദാര്‍ഥത്തിന്റെ പഴക്കം തിരിച്ചറിഞ്ഞത്.
ഭൂമിയുടെ നക്ഷത്രമായ സൂര്യന് 460 കോടിവര്‍ഷവും ഭൂമിക്ക് 450 കോടി വര്‍ഷവുമാണ് പ്രായം. സൗരയൂഥമുണ്ടാകുന്നതിനും മുന്‍പ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാന്‍ ഈ പദാര്‍ഥങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ അവയ്ക്കുള്ളിലുള്ള പദാര്‍ഥങ്ങള്‍ ശൂന്യാകാശത്തെത്തുകയും ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉല്‍ക്കകളുടെയുമൊക്കെ ഭാഗമായി മാറുകയും ചെയ്യുന്നു. ഇതിനുമുന്‍പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാര്‍ഥത്തിന് 550 കോടി വര്‍ഷമായിരുന്നു പഴക്കം.
ഉല്‍ക്കകളില്‍ നിന്നുള്ള അപരിചിത പദാര്‍ഥത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ എത്രകാലം ഇവയില്‍ കോസ്മിക് കിരണങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പഠിച്ചു.
1969-ല്‍ ഓസ്‌ട്രേലിയയിലെ മര്‍ച്ചിസണില്‍ പതിച്ച ഉല്‍ക്കയില്‍നിന്നു ലഭിച്ച 40 തരികള്‍ പരിശോധിച്ച സ്വിറ്റ്സര്‍ലന്‍ഡിലെയും യു എസിലെയും ഗവേഷകരാണ് പദാര്‍ഥത്തിന്റെ പഴക്കം തിരിച്ചറിഞ്ഞത്.
ഭൂമിയുടെ നക്ഷത്രമായ സൂര്യന് 460 കോടിവര്‍ഷവും ഭൂമിക്ക് 450 കോടി വര്‍ഷവുമാണ് പ്രായം. സൗരയൂഥമുണ്ടാകുന്നതിനും മുന്‍പ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാന്‍ ഈ പദാര്‍ഥങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Keywords: News, World, Australia, Galaxy, Researchers, Scientists, Meteor Helps to Study Existing Galaxy Before Earth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.