Social Media | 'അങ്ങനെ സംഭവിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയ കാരണം 1 കോടി ആളുകൾ മരിച്ചേക്കാം'; വലിയ മുന്നറിയിപ്പുമായി മെറ്റാ വിസിൽബ്ലോവർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാലിഫോർണിയ: (www.kvartha.com) സോഷ്യൽ മീഡിയയിൽ ഒരു പുരോഗതിയും ഉണ്ടായില്ലെങ്കിൽ, വരും വർഷങ്ങളിൽ ഒരു കോടിയിലധികം ആളുകൾ മരിച്ചേക്കാമെന്ന് മാർക്ക് സക്കർബർഗിന്റെ കമ്പനിയായ മെറ്റയുടെ വിസിൽബ്ലോവർ ഫ്രാൻസെസ് ഹൗഗൻ മുന്നറിയിപ്പ് നൽകി. ഒരു സര്‍ക്കാര്‍ വകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അധികാരികള്‍ക്ക് വിവരം നൽകുന്നയാളാണ് വിസിൽബ്ലോവർ എന്നറിയപ്പെടുന്നത്.

Social Media | 'അങ്ങനെ സംഭവിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയ കാരണം 1 കോടി ആളുകൾ മരിച്ചേക്കാം'; വലിയ മുന്നറിയിപ്പുമായി മെറ്റാ വിസിൽബ്ലോവർ

കൗമാരക്കാരുടെ മാനസികാരോഗ്യത്തിൽ ഇൻസ്റ്റാഗ്രാമിന്റെ സ്വാധീനത്തെ മെറ്റാ കുറച്ചുകാണുന്നുവെന്ന് ഫ്രാൻസെസ് ഹൗഗനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ മതവിദ്വേഷം പടർത്താൻ ഫേസ്ബുക്ക് കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സുതാര്യത കുറവാണ്. അതുകൊണ്ടാണ് നാശനഷ്ടങ്ങൾ സംഭവിക്കുന്നത്. ഫേസ്‌ബുക്-ഇൻസ്റ്റാഗ്രാമിന്റെ പബ്ലിക് സ്റ്റോറികളും സത്യവും തമ്മിലുള്ള വ്യത്യാസം ആരും അറിയാത്തതാണ് മെറ്റയുടെ നേട്ടമെന്നും അവർ പറയുന്നു.

സോഷ്യൽ മീഡിയയ്ക്ക് ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. സോഷ്യൽ മീഡിയയെ നമ്മൾ മനസിലാക്കുന്ന രീതിയിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഈ സംസ്കാരം മാറ്റുക അത്ര എളുപ്പമല്ല എന്നതാണ് സത്യം. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ, വരുന്ന 20 വർഷത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്നും ഫ്രാൻസെസ് ഹൗഗൻ കൂട്ടിച്ചേർത്തു.

മ്യാൻമർ വംശഹത്യയുടെ ഉത്തരവാദി ഫേസ്ബുക് ആണോ?

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, 2018 ൽ, മ്യാൻമറിൽ നടന്ന വംശഹത്യയ്ക്ക് ഒരു പരിധിവരെ ഫേസ്ബുക്കും ഉത്തരവാദിയാണെന്ന് യുഎൻ അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ നടന്ന റോഹിംഗ്യാ വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ മ്യാന്മറിലെ മനുഷ്യാവകാശ പ്രവർത്തകർ 2012 മുതൽ മെറ്റയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഇതിനോട് അനുകൂലമായ പ്രതികരണങ്ങളൊന്നും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായില്ല. പകരം, ഫേസ്ബുക്കിന്റെ അൽഗോരിതം ഇത്തരത്തിലുള്ള ന്യൂനപക്ഷ വിദ്വേഷങ്ങൾ പരത്തുന്ന തരത്തിലുള്ള വീഡിയോ അടക്കമുള്ള കണ്ടന്റുകൾക്ക് കൂടുതൽ പ്രചാരണം നൽകുന്ന തരത്തിലായിരുന്നുവെന്ന് ആംനെസ്റ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Keywords: News, National, World, Social Media, Facebook, Meta, Instagram,   Meta whistleblower says 'tens of millions' could die in the coming years if social media isn't overhauled.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia