Meta | 'മെറ്റ കുട്ടികളെ ഫേസ്ബുക്ക്-ഇൻസ്റ്റാഗ്രാമിലെ ലൈക്കുകൾക്ക് അടിമയാക്കുന്നു'; മാനസികാരോഗ്യം നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലെ 33 സംസ്ഥാനങ്ങൾ കോടതിയിൽ
Oct 25, 2023, 10:39 IST
വാഷിങ്ടൺ: (KVARTHA) കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം നശിപ്പിച്ചുവെന്ന് മെറ്റാ പ്ലാറ്റ്‌ഫോമിനും ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും എതിരെ അമേരിക്കയിലെ 33 സംസ്ഥാനങ്ങൾ കോടതിയിൽ കേസ് ഫയൽ ചെയ്തു.
കാലിഫോർണിയ, ന്യൂയോർക്ക്, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങൾ മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിക്കെതിരെ കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. കുട്ടികളെ ലൈക്കുകൾക്ക് അടിമകളാക്കുന്ന ഇത്തരം ഫീച്ചറുകൾ മനഃപൂർവം ഉണ്ടാക്കിയെന്നാണ് ആക്ഷേപം. ഇതുമൂലം അവരുടെ ആത്മവിശ്വാസം കുറയുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വിവിധ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ 13 വയസിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ കമ്പനി ശേഖരിക്കുന്നതായും ഹർജിയിൽ പറയുന്നു.
'കുട്ടികളുടെ കഷ്ടപ്പാടുകളിൽ നിന്ന് മെറ്റ ലാഭം നേടി. ഈ ശ്രമത്തിൽ കമ്പനി അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു', ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് പറഞ്ഞു.
ഒമ്പത് അറ്റോർണി ജനറലുകൾ കൂടി കേസുകൾ ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ നിയമ നടപടിയിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളുടെ എണ്ണം 42 ആയി ഉയരും. എന്നിരുന്നാലും, തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാണെന്ന് മെറ്റാ അവകാശപ്പെട്ടു. തങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിന് പകരം സംസ്ഥാനങ്ങൾ ഈ വഴി തിരഞ്ഞെടുത്തത് നിരാശാജനകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Keywords: News, World, Washington, Meta, Mental Health, Instagram, Meta sued by 33 states over claims youth mental health endangered by Instagram, Fb. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.