Meta | ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി-4-ന് കടുത്ത മത്സരം നൽകാൻ മെറ്റ വരുന്നു; അവതരിപ്പിക്കുന്നത് അടുത്ത തലമുറ മോഡൽ; സവിശേഷതകൾ അറിയാം
Sep 11, 2023, 22:30 IST
വാഷിംഗ്ടൺ: (www.kvartha.com) കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയുടെ ജനപ്രീതി ലോകമെമ്പാടും അതിവേഗം വർധിക്കുകയാണ്. ഏത് ജോലിയും എളുപ്പത്തിൽ ചെയ്യാനുള്ള എഐ സാങ്കേതികവിദ്യയാണ് പലരും സ്വീകരിക്കുന്നത്. കൂടുതൽ കമ്പനികൾ എഐ ഉപയോഗിക്കുന്നതിനായി പ്രവർത്തിക്കുന്നു. അതേസമയം, ഓപ്പൺഎഐ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ഇതിനകം എഐ രംഗത്ത് മത്സരത്തിലാണ്. അതേസമയം, ആപ്പിളും മെറ്റയും ഇതുവരെ എഐ രംഗത്ത് ചുവടുവെച്ചിരുന്നില്ല.
ഇപ്പോൾ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി-4-ന് കടുത്ത മത്സരം നൽകാൻ കഴിയുന്ന ഒരു എഐ മോഡൽ വികസിപ്പിക്കുന്നതിനായി മെറ്റയും പ്രവർത്തിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ഫേസ്‌ബുക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉടമസ്ഥതരായ കമ്പനിയായ മെറ്റ, ഓപ്പൺഎഐയുടെ ഏറ്റവും നൂതന മോഡലായ ചാറ്റ്ജിപിടി-4-നെക്കാൾ ശക്തമായ ഒരു പുതിയ എഐ മോഡലിൽ പ്രവർത്തിക്കുന്നതായാണ് ദി വെർജിന്റെ റിപ്പോർട്ട്
റിപ്പോർട്ട് അനുസരിച്ച്, ന്യൂറൽ നെറ്റ്‌വർക്കുകളെ പരിശീലിപ്പിക്കുന്നതിനായി മെറ്റ എൻവിഡിയ എച്ച് 100 ചിപ്പുകൾ സജീവമായി വാങ്ങുകയും അതിന്റെ കമ്പ്യൂട്ടിംഗ് ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു, അതിനാൽ മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡിനെ ആശ്രയിക്കേണ്ടതില്ല. ഈ വർഷം ആദ്യം, മനുഷ്യ സ്വഭാവത്തെ അനുകരിക്കുന്ന എഐ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് കമ്പനി ഒരു ടീമിന് രൂപം നൽകിയിരുന്നു. മെറ്റ അതിന്റെ വരാനിരിക്കുന്ന എഐ മോഡൽ 2024 വർഷത്തിന്റെ തുടക്കത്തിൽ പരീക്ഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
Keywords: News, News-Malayalam-News, National, National-News, World, Technology, Meta, OpenAI, GPT-4, AI, Meta is developing a next-generation artificial intelligence model to compete with OpenAI's GPT-4

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.