ബാഴ്‌സയുടെ ആദരം; ഗോളടിച്ച ശേഷം ആകാശത്തേക്ക് കൈകളുയര്‍ത്തി മറഡോണക്ക് ആദരാഞ്ജലികളുമായി മെസ്സി
Nov 30, 2020, 09:28 IST
മാഡ്രിഡ്: (www.kvartha.com 30.11.2020) ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണശേഷം ആദരാഞ്ജലികള്‍ അര്‍പ്പിച് ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീനിയന്‍ സൂപര്‍ താരം ലയണല്‍ മെസ്സി. ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്‌സക്കായി ഗോള്‍ നേടിയ ശേഷം ജഴ്‌സിയഴിച്ച് മറഡോണ അര്‍ജന്റീനിയന്‍ ക്ലബ്ബായ നെവല്‍സ് ബോയ്‌സിനായി അണിഞ്ഞിരുന്ന ജഴ്‌സി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് കൈകളുയര്‍ത്തിയാണ് മെസ്സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
മറഡോണയുടെ മരണത്തിന് പിന്നാലെ അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഖത്തിന്റെ ദിനമാണെന്ന് മെസ്സി പറഞ്ഞിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഒസാസുനയെ എതിരില്ലാത്ത നാലുഗോളിന് തരിപ്പണമാക്കിയിരുന്നു.
മൂന്നു തോല്‍വിയില്‍ താളംതെറ്റിയ ബാഴ്‌സലോണയുടെ പ്ലെയിങ് ഇലവനില്‍ മെസ്സിയും ഗ്രീസ്മാനും തിരിച്ചെത്തി. മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് (29), അന്റൊയിന്‍ ഗ്രീസ്മാന്‍ (42), ഫിലിപ് കുടീന്യോ (57), ലയണല്‍ മെസ്സി (73) എന്നിവരാണ് ബാഴ്‌സക്കായി ലക്ഷ്യംകണ്ടത്. ലാലിഗയില്‍ 14 പോയന്റുമായി ഏഴാം സ്ഥാനത്താണ് ബാഴ്‌സ. റയല്‍ സൊസിഡാഡ്, അത്‌ലറ്റികോ മഡ്രിഡ് (23) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 17 പോയന്റുള്ള റയല്‍ നാലാമതാണ്.
Keywords: News, World, Leonal Messi, Football, Football Player, Diego Maradona, Condolence, Sports, Messi pays tribute to Maradona with shirt of Argentina greatI love this so much ❤️ pic.twitter.com/zQx5PMpanL
— J. (@MessiIizer) November 29, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.