SWISS-TOWER 24/07/2023

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായ ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹബന്ധം വേർപെടുത്തിയത് എന്തുകൊണ്ട്? ലൈംഗിക കുറ്റവാളിക്കുള്ള പങ്കെന്ത്?; മെലിന്‍ഡ വെളിപ്പെടുത്തുന്നു

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 05.03.2022) ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍മാരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞത് ബിസിനസ് ലോകത്തെ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തന മേഖലയേയും ഞെട്ടിച്ചു. ടെക് വ്യവസായി ആണെങ്കിലും വലിയൊരു മനുഷ്യസ്‌നേഹി കൂടിയാണ് ബില്‍ ഗേറ്റ്‌സ്. മെലിന്‍ഡ ഫ്രെഞ്ച് 1994-ല്‍ ആണ് ബില്‍ ഗേറ്റ്‌സിനെ വിവാഹം കഴിച്ചത്. 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021 മെയില്‍ ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റില്‍ അവരുടെ വിവാഹമോചനം അന്തിമമായി. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള 66 കാരനായ ഗേറ്റ്‌സിന്റെ സൗഹൃദവും വിവാദമായിരുന്നു.
                                
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായ ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹബന്ധം വേർപെടുത്തിയത് എന്തുകൊണ്ട്? ലൈംഗിക കുറ്റവാളിക്കുള്ള പങ്കെന്ത്?; മെലിന്‍ഡ വെളിപ്പെടുത്തുന്നു

വിവാഹ ശേഷം ഗേറ്റ്സിന് മൈക്രോസോഫ്റ്റ് സ്റ്റാഫ് അംഗമായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് അദ്ദേഹം അത് പരസ്യമായി സമ്മതിച്ചിരുന്നു. താനും ഗേറ്റ്സും തമ്മില്‍ വര്‍ഷങ്ങളായി ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്ന് ആരോപിച്ച് മൈക്രോസോഫ്റ്റിലെ ഒരു എന്‍ജിനീയര്‍ കത്ത് എഴുതിയതായി 2019 ല്‍ മൈക്രോസോഫ്റ്റ് ബോര്‍ഡ് അറിഞ്ഞു. 2021 മാര്‍ചില്‍, വാള്‍സ്ട്രീറ്റ് ജേണല്‍ ഇത് റിപോര്‍ട് ചെയ്തു.

വിവാഹമോചനത്തിലേക്ക് നയിച്ചത് 'ഒരു കാര്യം മാത്രമല്ല' ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് അമേരികന്‍ മാധ്യമമായ സിബിഎസ് മോര്‍ണിംഗ്‌സിന്റെ ഗെയ്ല്‍ കിംഗുമായുള്ള അഭിമുഖത്തില്‍ ഫ്രഞ്ച് മെലിന്‍ഡ വെളിപ്പെടുത്തി. വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണിത് എന്നതും ശ്രദ്ധേയം. ദമ്പതികള്‍ എന്ന നിലയില്‍ പ്രശ്നങ്ങളിലൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഡ്യൂക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥിയായ ഫ്രഞ്ച് മെലിന്‍ഡ പറഞ്ഞു. എന്നാലും, ജീവിതത്തിന്റെ ഒരു ഘട്ടം വന്നപ്പോള്‍ തങ്ങള്‍ക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അവള്‍ മനസിലാക്കി. ഗേറ്റ്സുമായുള്ള എപ്സ്റ്റീന്റെ സൗഹൃദം വേര്‍പിരിയാനുള്ള ഒരു കാരണമാണെന്ന് മെലിന്‍ഡ സമ്മതിച്ചു.

എപ്സ്റ്റീനുമായുള്ള ഗേറ്റ്സിന്റെ സൗഹൃദം മെലിന്‍ഡയ്ക്ക് ഇഷ്ടമായില്ല. ഇക്കാര്യം ഗേറ്റ്‌സിനോട് തുറന്നടിക്കുകയും ചെയ്തു. ആരായിരുന്നു എന്നറിയാന്‍ മെലിന്‍ഡ ഫ്രഞ്ച്, എപ്സ്‌റ്റൈനെ കണ്ടുമുട്ടിയിരുന്നു. എന്നാല്‍ ആ നിമിഷം തനിക്ക് കുറ്റബോധം തോന്നുകയും ചെയ്‌തെന്ന് മെലിന്‍ഡ പറയുന്നു. അയാളത്രയ്ക്ക് ദുഷ്ടനായിരുന്നു. പിന്നീട് അതിനെക്കുറിച്ച് ദു:സ്വപ്നങ്ങള്‍ കണ്ടു. അയാള്‍ നശിപ്പിച്ച യുവതികളെ ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു, അതുകൊണ്ടാണ് അയാളെ കണ്ടയുടനെ ഞാനാ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇന്ന് ഞാനൊരു മുതിര്‍ന്ന സ്ത്രീയാണ്. ദൈവമേ, ആ യുവതികളുടെ അവസ്ഥയോര്‍ത്ത് എനിക്ക് വിഷമം തോന്നുന്നു. വളരെ ഭയങ്കരമായ അവസ്ഥയാണ് അവര്‍ക്കുണ്ടായത്,- മെലിന്‍ഡ പറയുന്നു.

മെലിന്‍ഡ വിവാഹം കഴിച്ചപ്പോള്‍ ഗേറ്റ്സിന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന റിപോര്‍ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിതെന്ന് അവര്‍ പറഞ്ഞു. മരണം വരെ ബിൽ ഗേറ്റ്സിനൊപ്പം ജീവിക്കുമെന്ന് വിശ്വസിച്ചിരുന്നതായി മെലിൻഡ പറയുന്നു. എന്നാല്‍ 2019 മുതല്‍ വിവാഹമോചനത്തിന് ശ്രമിച്ചു തുടങ്ങി. 'ഒരു ജീവിതകാലം മുഴുവന്‍' ഉണ്ടെന്ന് കരുതിയെങ്കിലും അത് നഷ്ടപ്പെട്ടതില്‍ ദിവസങ്ങളോളം ദുഃഖിച്ചുവെന്ന് മെലിൻഡ പറഞ്ഞു.

'ഞാന്‍ ദിവസങ്ങളോളം കരഞ്ഞിരുന്നു, അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞ ദിവസങ്ങള്‍ ... ' ഇനിയെങ്ങനെ കഴിയും? എങ്ങനെ മുന്നോട്ട് പോകും, എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കാനാകും, ഞാന്‍ എങ്ങനെ എഴുന്നേല്‍ക്കും? ഞാന്‍ എങ്ങനെ മുന്നോട്ട് പോകും?എന്ന് ചിന്തിച്ചിരുന്നു' മെലിന്‍ഡ ഫ്രഞ്ച് കൂട്ടിച്ചേർത്തു.

Keywords:  News, World, Top-Headlines, Meeting, Washington, America, Divorce, Report, Woman, Bill Gates, Jeffrey Epstein, Melinda French didn't like Bill Gates's meetings with 'evil' Jeffrey Epstein. It played a role in their divorce.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia