Mehmet Ozyurek | ഏറ്റവും വലിയ മൂക്കിനുടമ എന്ന ഗിനസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കിയ മെഹ് മത് ഒസ്യുറേക് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
May 25, 2023, 18:15 IST
റോം: (www.kvartha.com) ഏറ്റവും വലിയ മൂക്കിനുടമ എന്ന ഗിനസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കിയ മെഹ് മത് ഒസ്യുറേക് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. 75 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. തുര്‍കിയാണ് സ്വദേശം. ഒസ്യുറേകിന്റെ മരണവാര്‍ത്ത ഗിനസ് വേള്‍ഡ് റെകോര്‍ഡ്സാണ് പുറത്തുവിട്ടത്.
അസ്വസ്ഥത അനുഭവപ്പെട്ട ഒസ്യുറേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 8.8 സെന്റിമീറ്ററാണ് മെഹ് മതിന്റെ മൂക്കിന്റെ നീളം. തനിക്ക് സാധാരണ മനുഷ്യരെക്കാള്‍ നന്നായി മണം പിടിക്കാനും മൂക്കു കൊണ്ടു ബലൂണ്‍ വീര്‍പ്പിക്കാനുമൊക്കെ കഴിവുണ്ടെന്നാണ് മെഹ് മത് അവകാശപ്പെട്ടിരുന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരില്‍നിന്നും സഹപാഠികളില്‍നിന്നും നിരന്തരമായി കളിയാക്കല്‍ ഏറ്റുവാങ്ങാന്‍ മെഹ് മതിന്റെ മൂക്ക് കാരണമായിട്ടുണ്ട്. ആദ്യമൊക്കെ ഇതില്‍ വിഷമം തോന്നിയെങ്കിലും പിന്നീട് നീളമുള്ള മൂക്ക് ലഭിച്ചത് ഒരു അനുഗ്രഹമായി തോന്നിയെന്നും മെഹ് മത് പറഞ്ഞിട്ടുണ്ട്. തന്റെ കുടുംബത്തില്‍ പാരമ്പര്യമായി വലിയ മൂക്കുള്ളവരാണ് ഉള്ളതെന്നും പിതാവിനും അമ്മാവന്‍മാര്‍ക്കുമൊക്കെ ഇത്തരം മൂക്കുണ്ടെന്നും എന്നാല്‍ തന്റെ മൂക്കാണ് ഇവരില്‍ ഏറ്റവും വലുതെന്നും മെഹ് മത് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ലോകത്ത് ഇതുവരെ ജീവിച്ച വ്യക്തികളില്‍ ഏറ്റവും വലിയ മൂക്കുള്ളയാള്‍ മെഹ് മത് അല്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്‍ഗ്ലന്‍ഡിലെ യോര്‍ക്ഷയറില്‍ ജീവിച്ച തോമസ് വെഡേഴ്സാണ് ലോകത്തില്‍ ഇതുവരെ ജീവിച്ചിരുന്നവരില്‍ ഏറ്റവും വലിയ മൂക്കുള്ളയാള്‍. 7.5 ഇഞ്ച് അഥവാ 19 സെന്റിമീറ്റര്‍ നീളമായിരുന്നു അദ്ദേഹത്തിന്റെ മൂക്കിന്റേത്.
Keywords: News, World-News, World, Obituary-News, World Record, GWR, Guinness, Obituary, Mehmet Ozyurek, Man With World's Longest Nose, Dies At 75.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.