മദ്യത്തിന്റെ ഒരു പവറേ? കിക്ക് പിടിച്ചപ്പോള്‍ വരച്ചത് വിമാന ഡിസൈന്‍
Sep 12, 2015, 14:24 IST
ആ കഥ ഇങ്ങനെ: രാത്രി കൂട്ടുകാര്‍ക്കൊപ്പം നന്നായി മദ്യപിച്ചാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മാര്‍ക്ക് മുറിയിലെത്തിയത്. മുന്നില്‍ കണ്ട വെളുത്ത ബോര്‍ഡില്‍ മാര്‍ക്ക് കുനുകുനെ എന്തൊക്കെയോ വരച്ചു വച്ചു. പൂര്‍ത്തിയായപ്പോള്‍ അത് വിമാന നിര്‍മാണത്തിനുളള ഡിസൈനായിരുന്നു. കണ്ണില്‍പ്പെട്ട വെളള കടലാസുകളിലും വ്യത്യസ്തമായ മറ്റൊരു ഡിസൈനും കണക്കുകൂട്ടലുകളും നടത്തിയിട്ടുണ്ട്.
എന്നാല്‍ രസം അതൊന്നുമല്ല, പിറ്റേന്ന് നേരം വെളുത്തപ്പോള്‍ മാര്‍ക്കിന് ഇതൊന്നും ഓര്‍മയില്ല. അന്ന് രാത്രി 11.30 ഓടെയാണ് മദ്യപിച്ച് ലക്കില്ലാതെ മാര്‍ക്ക് റൂമില്‍ എത്തിയത്. വോഡ്കയും റമ്മും ചേര്‍ന്ന മിശ്രിതമാണ് മാര്‍ക്ക് കുടിച്ചത്. വന്നയുടന്‍ മാര്‍ക്ക് അന്വേഷിച്ചത് ടെക്‌സ്റ്റ് ബുക്കുകളാണ്. അത് കിട്ടിയതും സുഹൃത്തിന് ശുഭരാത്രിയും ആശംസിച്ച് തിരികെ പോയി. രണ്ടു മിനിറ്റിന് ശേഷം വലിയ ബോര്‍ഡുമായി തിരികെയെത്തി.
ഇതൊക്കെ കണ്ടു സഹമുറിയന്‍ ചിരിയോടെ കംപ്യൂട്ടറിന് മുന്നിലിരിപ്പുണ്ടായിരുന്നു. ഒന്നരയോടെ വീണ്ടും തിരികെയെത്തിയ മാര്‍ക്കിന്റെ കൈയില്‍ വിമാനത്തിന്റെ ഡിസൈനാണ് ഉണ്ടായിരുന്നത്. എക്രനോപ്ലാന്‍ എന്നാണ് തന്റെ ഡ്രോയിങ് അറിയപ്പെടുന്നതെന്നും മാര്‍ക്ക് സുഹൃത്തിന് വിവരിച്ചു കൊടുത്തിരുന്നു. വെളളത്തിന് മുകളിലൂടെയും വളരെ വേഗത്തില്‍ നീങ്ങാന്‍ കഴിയുന്ന വിമാനത്തിന്റെ ഡിസൈനായിരുന്നു ഇത്. ചിത്രം വരച്ച കാര്യമൊന്നും ഇപ്പോള്‍ ഓര്‍മയില്ലെങ്കിലും കൈയിലുളള ഡിസൈനെ റിമോട്ട് കണ്‍ട്രോള്‍ രൂപത്തില്‍ മാറ്റിയെടുക്കാനുളള ശ്രമത്തിലാണ് മാര്‍ക്ക്.
താന്‍ മദ്യത്തിന്റെ ലഹരിയില്‍ രാത്രി വരച്ചുവച്ച ഡിസൈന്‍ എത്രമാത്രം ശരിയാണെന്നു അറിയുന്നതിനാണ് റിമോര്‍ട്ട് കണ്‍ട്രോള്‍ നിര്‍മിക്കുന്നതെന്നു പറയുന്നു മാര്‍ക്ക്.
ഡിസൈന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാര്‍ക്കിന്റെ സഹമുറിയനായ കെയ്ത് ഫ്രാലേയാണ് വിമാന ഡിസൈന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
1.3 ലക്ഷത്തിലധികം പേരാണ് ചിത്രം ഇതുവരെ കണ്ടത്. 77,000 റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
SUMMARY: The news is, to put it mildly, pretty depressing recently – social media equally so. Twitter timelines are filled with the horrors of war and unspeakable tragedy, so it was a blessed relief that late on Sunday night a tweet which was a source of unadulterated joy started to go viral.
Enter Keith Fraley, a 19-year-old second year student of software engineering at Michigan Tech college, and his tweet about his roommate, Mark, a mechanical engineering student, who arrived home wasted and managed to design an entire plane – and woke up with no memory the next day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.