പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗോയില്‍ സമുദ്രത്തിനടിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി
Jan 16, 2022, 17:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നുകുഅലോഫ: (www.kvartha.com 16.01.2022) പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗോയില്‍ സമുദ്രത്തിനടിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ടോംഗോയിലെ ഫൊന്‍വാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്.
30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. ശനിയാഴ്ച വീണ്ടും ഏഴുമടങ്ങ് ശക്തിയോടെ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു.

തുടര്‍ന്ന് തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി. ഇതുവരെ ആളപായം റിപോര്‍ട് ചെയ്തിട്ടില്ല.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗോ ജിയോളജികല്‍ സെര്‍വീസസ് അറിയിച്ചു. ആകാശത്ത് നിന്ന് ചെറിയ കല്ലുകളും ചാരവും വീണതിനാല്‍ 1.2 മീറ്റര്‍ ഉയരമുള്ള തിരമാല ടോംഗന്‍ തലസ്ഥാനത്ത് കരയിലേക്ക് അടിച്ചുകയറി. ദ്വീപ് രാഷ്ട്രത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായി യുഎസ് അറിയിച്ചു.
വീടുകളിലേക്ക് തിരമാലകള്‍ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍രാജ്യമായ ജപാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു. വ്യോമ നിരീക്ഷണം ഉടന്‍ നടത്തുമെന്നും ജസീന്ത അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.