ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്ന് പോകാം...

 


ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 19.06.2020) ഗൂഗിള്‍ ക്രോമിലുള്ള ആഡ്-ഓണുകള്‍ ഒരു ഉപയോക്താവിന്റെ ബ്രൗസറില്‍ നിന്നും ബ്രൗസിംഗ് ഹിസ്റ്ററിയും മറ്റ് വിവരങ്ങളും ചോര്‍ത്തി ചില ബിസിനസിന് വേണ്ടി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തി 
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്ന് പോകാം...

പുതിയ സ്‌പൈവെയര്‍ കണ്ടെത്തിയതായി സൈബര്‍ സുരക്ഷ വിദഗ്ധര്‍ അറിയിച്ചു. എവൈക്ക് സെക്യൂരിറ്റി എന്ന സൈബര്‍ സുരക്ഷ സ്ഥാപനത്തിലെ വിദഗ്ധരാണ് ഇക്കാര്യം കണ്ടെത്തിയത്.


ഗൂഗിള്‍ ക്രോമില്‍ ക്രോം സ്റ്റോറില്‍ നിന്നും ആഡ് ചെയ്യുന്ന ആപ്ലികേഷന്‍ വഴിയാണ് ഇത്തരം സ്‌പൈ വെയറുകള്‍ ബ്രൗസറില്‍ പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫയലുകള്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റുന്നവയോ അല്ലെങ്കില്‍ പ്രശ്‌നക്കാരായ സൈറ്റുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നവയോ ആയ ആഡ്-ഓണുകളലൂടെയാണ് സ്‌പൈ വെയറുകള്‍ ബ്രൗസറില്‍ പ്രവേശിക്കുന്നത്. ഇത്തരത്തില്‍ സ്‌പൈ വെയര്‍ ഉപയോക്താവിന്റെ സിസ്റ്റത്തില്‍ എത്താന്‍ കാരണമാകുന്ന 70 ഒളം ആഡ് ഓണുകള്‍ ക്രോം വെബ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ സ്‌പൈ വെയര്‍ എത്രത്തോളം ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ ഇത് വരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ആപ്പുകള്‍ സ്റ്റോറില്‍ എത്തുന്നതിന് എന്താണ് വീഴ്ച വന്നത് എന്നതടക്കമുള്ള കാര്യത്തില്‍ ഗൂഗിള്‍ മൗനം പാലിക്കുകയാണ്.

Keywords:  World, News, Technology, Social Network, Mobile Phone, Google, Spy, Google Chrom, Security, Weakness, Advertisements, Massive spying on users of Google chrome shows new security weakness.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia