SWISS-TOWER 24/07/2023

ട്യൂണിസിയ പ്രസിഡന്റായി മുന്‍ വിമത നേതാവ് മര്‍സൂക്കിയെ തിരഞ്ഞെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ട്യൂണിസിയ പ്രസിഡന്റായി മുന്‍ വിമത നേതാവ് മര്‍സൂക്കിയെ തിരഞ്ഞെടുത്തു
ട്യൂണിസ്: മുന്‍ വിമത നേതാവ് മൊന്‍സെഫ് മര്‍സൂക്കിയെ ട്യൂണിസിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടക്കാല പാര്‍ലമെന്റിലെ 217 അംഗങ്ങളില്‍ 153 പേരുടെ പിന്തുണയോടെയാണു മന്‍സൂക്കിയുടെ ജയം. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് സൈനലബ്ദീന്‍ ബെന്‍ അലിയെ എതിര്‍ത്തതിന്റെ പേരില്‍ നേരത്തെ ജയില്‍ അടയ്ക്കപ്പെട്ട ആളാണ് മര്‍സൂക്കി.
മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്ടറുമായ മര്‍സൂക്കി 1994ല്‍ ആണ് ബെന്‍ അലിയെ എതിര്‍ത്തതിനു തടവിലാക്കപ്പെട്ടത്. ഇതിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നാലു മാസത്തിനു ശേഷം ജയില്‍ മോചിതനായെങ്കിലും ഫ്രാന്‍സിലേക്കു നാടുകടത്തപ്പെട്ടു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു നാട്ടില്‍ തിരിച്ചെത്തിയത്.ട്യൂണിസിയയുടെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയാണ് മൊന്‍സെഫ് മര്‍സൂക്കിയുടെ ആദ്യ ചുമതല.

English Summary
Tunisia's newly-elected Constituent Assembly voted overwhelmingly on Monday to elect veteran rights activist and former opposition leader Moncef Marzouki as the country's new president.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia