Halloween Party | ഹാലോവീന്‍ ആഘോഷം: ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മരിച്ചയാളുടെ ചിതാഭസ്മം ഉള്‍പെടെയുള്ള വസ്തുക്കള്‍ അടങ്ങിയ ശവമഞ്ചം!
Nov 1, 2022, 18:47 IST
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com) മേരിലാന്‍ഡിലെ ഒരു കുടുംബം ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായാണ് ശവമഞ്ചം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അത് കിട്ടിയപ്പോള്‍ അവര്‍ ശരിക്കും ഞെട്ടി. കാരണം ശവമഞ്ചത്തിനുള്ളില്‍ നിന്നും കിട്ടിയത് മരിച്ചുപോയ സ്ത്രീയുടെ ചിതാഭസ്മവും മരണ സര്‍ടിഫികറ്റും ഉള്‍പെടെയുള്ള വസ്തുക്കളാണ്.
ഫേസ്ബുകിലെ മാര്‍കറ്റ് പ്ലേസില്‍ നിന്ന് ഫ്രീമാന്‍ ഫ്യൂനറല്‍ സര്‍വീസസ് വഴിയാണ് ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ശവമഞ്ചം വാടകയ്ക്കെടുത്തതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ അകത്ത് മരിച്ചയാളുടെ വസ്തുക്കളായതിനാല്‍ അത് ഭദ്രമായി ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീയുടെ ബന്ധുക്കള്‍ക്ക് ചിതാഭസ്മവും ശവമഞ്ചത്തിനുള്ളില്‍ നിന്നും കണ്ടെത്തിയ മറ്റ് വസ്തുക്കളും തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ടിക് ടോകില്‍ ഒരു വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍ ഇവര്‍ പറയുന്നത് കഴിഞ്ഞ ജനുവരിയില്‍ കോവിഡ്-19 ബാധിച്ചു മരിച്ച എഡിത് ക്രൂവിസ് എന്ന 74 -കാരിയുടേതാണ് ചിതാഭസ്മം എന്നാണ്.
ക്രൂവിന്റെ ഫോടോ, അവളുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉള്ള മരണ സര്‍ടിഫികറ്റ്, അവര്‍ ധരിച്ചിരുന്ന ജോര്‍ജ് വാഷിംഗ്ടന്‍ യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ ബ്രേസ്ലെറ്റ് എന്നിവ ഉള്‍പെടുന്ന മറ്റ് സാധനങ്ങള്‍ പെട്ടിയുടെ കാര്‍ഡ്‌ബോര്‍ഡിന് അടിയില്‍ ടേപ് ചെയ്ത നിലയിലാണ് കണ്ടെത്തിയതെന്ന് ഫോക്‌സ് ന്യൂസ് റിപോര്‍ട് ചെയ്യുന്നു.
പിന്നാലെ ടിക് ടോക് വീഡിയോ ശ്രദ്ധയില്‍പെട്ട മരിച്ച സ്ത്രീയുടെ ചെറുമകള്‍ ശവമഞ്ചം വാടകയ്ക്ക് എടുത്ത കുടുംബത്തെ ബന്ധപ്പെടുകയും അവരുടെ പ്രിയപ്പെട്ട മുത്തശ്ശിയുടെ സാധനങ്ങള്‍ തിരികെ വാങ്ങുകയും ചെയ്തു. കേടുപാടുകള്‍ ഒന്നും കൂടാതെ അവ തങ്ങള്‍ക്ക് തിരികെ നല്‍കിയ കുടുംബത്തോട് അവര്‍ നന്ദി പറയുകയും ചെയ്തു.
Keywords: News,World,international,New York,Funeral,Dead Body,Death,Social-Media, Maryland family orders prop casket for Halloween party, finds dead woman’s belongings, including her ashes
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

