SWISS-TOWER 24/07/2023

ചൊവ്വയില്‍ കാര്‍ബണ്‍ കണ്ടെത്തി

 


ADVERTISEMENT

ചൊവ്വയില്‍ കാര്‍ബണ്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: ഭൂമിക്ക് പുറത്ത് മനുഷ്യജീവന്‍ സാധ്യമാണോ എന്ന ശാസ്ത്രലോകത്തിന്റെ കണ്ടെത്തലിന് മറ്റൊരു അനുകൂല കണ്ടെത്തല്‍കൂടി. നാസയുടെ ക്യൂരിയോസിറ്റി പരിവേഷണവാഹനം നടത്തിയ പരിശോധനയില്‍ ചൊവ്വയില്‍ കാര്‍ബണിന്റെ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. എന്നാല്‍ പൂര്‍ണമായും ഇത് സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ ആഗസ്റ്റിലാണ് ക്യൂരിയോസിറ്റിചൊവ്വയിലിറങ്ങി പര്യവേഷണം നടത്തിയത്.

ചൊവ്വയില്‍ ഇപ്പോള്‍ കാര്‍ബണിന്റെ സാന്നിധ്യം കണ്ടെത്തിയ ഭാഗത്തുതന്നെ കൂടുതല്‍ കാര്‍ബണ്‍ ഘടകങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതോടെ മാത്രമേ ഇപ്പോള്‍ ലഭിച്ച സൂചനകളുടെ യാഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുവാന്‍ സാധിക്കു. ജീവനുമായി ബന്ധപ്പെട്ട അനുകൂല അവസ്ഥയോ, രാസഘടകങ്ങളോ ചൊവ്വായിലുണ്ടോ എന്നാണ് 2011 നവംബറില്‍ വിക്ഷേപിക്കപ്പെട്ട ക്യൂരിയോസിറ്റി വാഹനത്തിന്റെ ദൗത്യം.

ജീവന്റെ അടിസ്ഥാന മൂലകങ്ങളില്‍ ഒന്നായ കാര്‍ബണിന്റെ കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ടതായണ് ശാസ്ത്രസമൂഹം കാണുന്നത്. എന്നാല്‍, കാര്‍ബണ്‍ ജീവന്റെ അടിസ്ഥാന ഘടകം എന്ന പങ്കുതന്നെയാണോ ചൊവ്വയില്‍ വഹിക്കുന്നതെന്നത് സംബന്ധിച്ച് ഇനിയും സ്ഥിരീകരണവും പഠനവും ആവശ്യമാണ്.കാര്‍ബണിന്റെ സ്വഭാവം ഓര്‍ഗാനിക്കാണെങ്കില്‍ മാത്രമേ അത് ജീവനുമായി ബന്ധപ്പെടുത്താന്‍ കഴിയുവെന്നും, അത്തരത്തില്‍ അവയെ പരിശോധിച്ചുവരുകയുമാണെന്നാണ് ക്യൂരിയോസിറ്റി ദൗത്യത്തിന് നേതൃത്വം നല്‍കുന്ന കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജോണ്‍ ഗ്രോറ്റ്‌സിംഗര്‍ പറയുന്നത്.

Key Words: NASA, Mars rover, Curiosity , Habitable environment, John Grotzinger, California Institute of Technology, American Geophysical Union conference , San Francisco, Goddard Space Flight Center,  Greenbelt, Maryland
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia