ചൊവ്വയിലേക്കു നാസയുടെ പുതിയ പേടകം

 


ചൊവ്വയിലേക്കു നാസയുടെ പുതിയ പേടകം
ചിക്കാഗോ: ചൊവ്വ ഗ്രഹത്തില്‍ ജല, കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, അവിടേക്ക് നാസ പുതിയ പേടകം അയക്കുന്നു. 2020ലായിരിക്കും പുതിയ പേടകം വിക്ഷേപിക്കുക. ചൊവ്വയിലേക്കു മനുഷ്യരെ അയയ്ക്കുന്നതിനു മുന്നോടിയായാണ് നാസ ഈ പേടകം അയക്കുന്നത്.

ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റിയാണ്  ഗ്രഹത്തില്‍ ജല, കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തിയത്. നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോല്‍ഡണ്‍ ആണ് പുതിയ പര്യവേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ പഠനത്തിന്റെ പിന്നാലെ ചൊവ്വയിലേക്ക്  മനുഷ്യനെ അയക്കാമെന്നാണ് നാസയുടെപ്രതീക്ഷ. 2030ല്‍ മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കാമെന്നാണ് നാസയുടെ വിശ്വാസം.

Key Words:
NASA, Mars, Space agency, Red planet,2020 , Curiosity, NASA reboots, Mars exploration, NASA sciences chief, John Grunsfeld, Jet Propulsion Laboratory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia