Facebook Followers | ഫേസ്ബുക് ഫോളോവേഴ്‌സിന്റെ എണ്ണം കുറയുന്നു; ഒന്നുറങ്ങി എണീറ്റപ്പോള്‍ സകര്‍ബര്‍ഗിന്റെയും 11.9 കോടിയില്‍ നിന്ന് 9,995 ലേക്ക് കൂപ്പുകുത്തി വീണു; കാരണം തിരക്കി സോഷ്യല്‍ മീഡിയ
Oct 13, 2022, 12:51 IST
ന്യൂയോര്‍ക്: (www.kvartha.com) ഫേസ്ബുക് സ്ഥാപകനും സിഇഒയുമായ മാര്‍ക് സകര്‍ബര്‍ഗിന്റെ അടക്കം പല ഉപയോക്താക്കളുടെയും ഫേസ്ബുക് ഫോളോവേഴ്‌സില്‍ ഇടിവ്. സകര്‍ബര്‍ഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയില്‍ നിന്ന് 9,995 ആയി കുറഞ്ഞു. പലരുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതില്‍ കുറവോ ആയി കുറഞ്ഞിരിക്കുകയാണ്.
അനലിറ്റിക്സ് പ്ലാറ്റ്‌ഫോമായ ക്രൗഡ് ടാങ്കിളില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒക്ടോബര്‍ 3, 4 തീയതികളില്‍ ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടന്‍ പോസ്റ്റ്, ഹഫിംഗ്ടന്‍ പോസ്റ്റ്, ദി ഹില്‍, യുഎസ്എ ടുഡേ, ന്യൂയോര്‍ക് പോസ്റ്റ്, ന്യൂസ് വീക് എന്നിങ്ങനെ യുഎസ്എയിലെ നിരവധി മാധ്യമങ്ങളുടെ
ഫോളോവേഴ്‌സ് കുറഞ്ഞിരുന്നു.
യുഎസ്എ ടുഡേ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 13,723, 11,392 ഫോളോവേഴ്‌സിന്റെ ഇടിവ് രേഖപ്പെടുത്തി. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഇടിവ് വന്നതായി ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീനും പറഞ്ഞു.
ഫേസ്ബുക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ ഇടിവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വിദേശമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത് പ്രകാരം സോഫ്റ്റ് വെയര്‍ ബഗ് ആയിരിക്കാം അല്ലെങ്കില്‍ സാങ്കേതിക തകരാറിന്റെയോ ഫലമായിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. അതേസമയം, ഇത് സംബന്ധിച്ച് ഫേസ്ബുക് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.