Mark Ruffalo | വിശ്വാസ്യത നഷ്ടമായി, ഭംഗിയായി ചെയ്യാന്‍ അറിയുന്നവരെ ഏല്‍പിക്കുക; ഇലോണ്‍ മസ്‌കിനോട് ട്വിറ്റര്‍ വിട്ടുപോകാന്‍ അഭ്യര്‍ഥിച്ച് ഹോളിവുഡ് താരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹോളിവുഡ് താരം മാര്‍ക് റഫലോ. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ വിശ്വാസ്യത നഷ്ടമായെന്നും അതിനാല്‍ എത്രയും പെട്ടെന്ന് ട്വിറ്റര്‍ വിട്ടുപോകണമെന്നുമാണ് മാര്‍ക് റഫലോയുടെ അഭ്യര്‍ഥന.

'മസ്‌ക്, താങ്കള്‍ ദയവായി ട്വിറ്റര്‍ വിട്ടുപോകണം. ഇത് ഭംഗിയായി ചെയ്യാന്‍ അറിയുന്നവരെ ഏല്‍പിക്കണം. താങ്കള്‍ ടെസ്‌ലയും സ്‌പേസ് എക്‌സും നോക്കി നടത്തിക്കോളൂ. നിങ്ങള്‍ നിങ്ങളുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ത്തിരിക്കുന്നത്. ഇത് നല്ലതല്ല' -എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
Aster mims 04/11/2022

Mark Ruffalo | വിശ്വാസ്യത നഷ്ടമായി, ഭംഗിയായി ചെയ്യാന്‍ അറിയുന്നവരെ ഏല്‍പിക്കുക; ഇലോണ്‍ മസ്‌കിനോട് ട്വിറ്റര്‍ വിട്ടുപോകാന്‍ അഭ്യര്‍ഥിച്ച് ഹോളിവുഡ് താരം

റഫലോയുടെ ട്വീറ്റ് യുഎസ് രാഷ്ട്രീയ നേതാവ് അലക്‌സാണ്ട്രിയ ഒകാഷ്യോ കോര്‍ടെസും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയുമായി മസ്‌ക് രംഗത്തുവരികയും ചെയ്തു. ഒകാഷ്യോ പറയുന്നത് എല്ലാം ശരിയല്ല എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

ട്വിറ്ററിന്റെ നിയന്ത്രണം ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരെ മസ്‌ക് പുറത്താക്കി. സി ഇ ഒ പരാഗ് അഗ്രവാള്‍, ലീഗല്‍ തലവന്‍ വിജയ ഗാഡ, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗല്‍ എന്നിവര്‍ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പെടുന്നു. സിഇഒ ഉള്‍പെടെയുള്ളവര്‍ വ്യാജ അകൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മസ്‌ക് ഉയര്‍ത്തിയിരുന്നു.

Keywords: Mark Ruffalo Asks Elon Musk To Get Off Twitter, His Reply, New York, News, Twitter, Criticism, Hollywood, Actor, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia