SWISS-TOWER 24/07/2023

ദുരന്തം നേപ്പാളിനെ വിട്ടൊഴിയുന്നില്ല; ഉരുള്‍പൊട്ടലില്‍ 25 മരണം

 


ADVERTISEMENT

കാഠ്മണ്ഡു: (www.kvartha.com30.07.2015) ദുരന്തം നേപ്പാളിനെ വിട്ടൊഴിയുന്നില്ല. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നേപ്പാളില്‍ രണ്ട് ഗ്രാമങ്ങള്‍ മണ്ണിനടിയിലായി. പതിമൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ച് പേര്‍ മരിക്കുകയും ചെയ്തു. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. 22 വീടുകള്‍ പൂര്‍ണമായും നശിച്ചു. 

കാഠ്മണ്ഡുവിന് പടിഞ്ഞാറുള്ള കാസ്‌കി ജില്ലയില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
കനത്ത മഴയെ അവഗണിച്ച് സൈന്യനും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട ഗ്രാമവാസികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.  ഭൂമി കുഴിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ഗവണ്‍മെന്റ്  ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റോഡുകളെല്ലാം താറുമാറായിരിക്കുന്നതിനാല്‍  അവ എത്തിക്കാന്‍ സാധിക്കുന്നില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പല ചരിത്ര സ്മാരകങ്ങളും ഭൂകമ്പത്തില്‍ നിലംപൊത്തി. ഭൂകമ്പം നേപ്പാളിന് കനത്ത നഷ്ടമാണ് വരുത്തിയത്. അതില്‍ നിന്നും മോചനം നേടുന്നതിനു മുമ്പുതന്നെ നേപ്പാളില്‍ നിരവധി തുടര്‍ ചലനങ്ങളും ഉണ്ടായി. ഇപ്പോഴിതാ നാശം വരുത്തിക്കൊണ്ട് ഉരുള്‍പൊട്ടലും.

ദുരന്തം നേപ്പാളിനെ വിട്ടൊഴിയുന്നില്ല; ഉരുള്‍പൊട്ടലില്‍ 25 മരണം

Also Read:
പള്ളഞ്ചി പാലത്തിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു; മലയോരജനത ആഹ്ലാദത്തില്‍

Keywords:  Many feared dead in Nepal landslides after rain, Woman, Injured, Police, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia