മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'റെസ്റ്റ് ഇന്‍ പീസ്' പ്ലക്കാര്‍ഡ് വിവാദമായി
May 16, 2012, 10:38 IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആഹ്ലാദപ്രകടനം അതിരുകടന്നത് വിവാദമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് അലക്സ് ഫെര്‍ഗുസണിനെ പരാമര്‍ശിച്ച് 'ആര്‍.ഐ.പി ഫെര്‍ഗീ' എന്ന പ്ലക്കാര്‍ഡുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റേഡിയത്തില്‍ പ്രകടനം നടത്തിയതാണ് വിവാദമായത്.
ഇത് വിവാദമായതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി ക്ഷമാപണവുമായി രംഗത്തെത്തി. പ്ലക്കാര്‍ഡ് ഫെര്‍ഗുസണിനെ മാനസീകമായി വേദനിപ്പിച്ചുവെങ്കില്‍ ടീം നിരുപാധികം ക്ഷമചോദിക്കുന്നതായി മാഞ്ചസ്റ്റര്‍ സിറ്റ് അറിയിച്ചു.
Keywords: World, London, Manchester City
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.