Two Partners | 2 പങ്കാളികളും 8 കുട്ടികളുമായി സന്തുഷ്ട കുടുംബം; മൂന്നാമതൊരു പങ്കാളിയെ കൂടി കണ്ടെത്താനുള്ള ശ്രമത്തില്‍ അമേരികന്‍ മുന്‍ ഫുട്ബോള്‍ കളിക്കാരന്!
Nov 13, 2022, 11:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) രണ്ട് പങ്കാളികളും കുട്ടികളുമായി സന്തുഷ്ട കുടുംബം നയിക്കുന്ന അമേരികന്‍ മുന്‍ ഫുട്ബോള്‍ കളിക്കാരന് മൂന്നാമതൊരു പങ്കാളിയെ കൂടി തേടുകയാണ്. മസായ ലെജന്‍ഡ് ആന്‍ഡ്രൂ ആണ് കുടുംബം ഒന്നുകൂടി വിപുലീകരിക്കാനുള്ള ആഗ്രഹവുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന് രണ്ട് പങ്കാളികളിലായി എട്ട് കുട്ടികളും ഉണ്ട്. കൂടാതെ ഒരു പങ്കാളി ഗര്‍ഭിണിയും ആണ്. ഏതായാലും പുതിയൊരു പങ്കാളിയെ കൂടി വേണമെന്നാണ് താരത്തിന്റെ ആഗ്രഹം.
2014 -ലാണ് ഇപ്പോഴത്തെ പങ്കാളികളില്‍ ഒരാളായ സ്റ്റിഫാനിയെ ആന്‍ഡ്രൂ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റിഫാനി ആന്‍ഡ്രൂവിനെ ആഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു അത്. എന്നാല്‍, പിന്നീട് അവരുടെ ബന്ധം നിലയ്ക്കുകയും ഇരുവരും തമ്മില്‍ കുറേക്കാലം ഒന്നും സംസാരിക്കാതെയും ഇരുന്നു. ആ സമയത്താണ് ആന്‍ഡ്രൂ റോസയെ കണ്ടുമുട്ടുന്നത്. അത് 2018 -ലായിരുന്നു. അങ്ങനെ, റോസ ആന്‍ഡ്രൂവിന്റെ ജീവിതസഖിയായി.
എന്നാല്‍, സ്റ്റിഫാനിയോടുള്ള സ്നേഹം ആന്‍ഡ്രൂവിന് മനസില്‍നിന്ന് മായിച്ച് കളയാന്‍ സാധിച്ചില്ല. അങ്ങനെ സ്റ്റിഫാനിയെയും റോസയേയും അന്ഡ്രൂ പരസ്പരം പരിചയപ്പെടുത്തി. ഇരുവര്‍ക്കും തങ്ങളുടെ പങ്കാളിയെ പങ്കുവയ്ക്കാന്‍ താല്പര്യമുണ്ടായിരുന്നില്ലെങ്കിലും പതിയെ ഇരുവരും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും മൂന്ന് വര്‍ഷത്തിന് ശേഷം പരസ്പരം അംഗീകരിക്കുകയും ചെയ്തു.
സ്റ്റിഫാനിയും റോസയും തങ്ങള്‍ ബൈസെക്ഷ്വലാണെന്ന് പറയുന്നു. റോസ പറയുന്നത് പുരുഷന്മാരായ പങ്കാളികളെയാണ് തനിക്ക് കൂടുതല്‍ താല്പര്യം എന്നാണ്. എന്നാല്‍, ആന്‍ഡ്രൂ താന്‍ 'സ്ട്രെയിറ്റ്' ആണെന്നാണ് പറയുന്നത്. എന്തുതന്നെ ആയാലും ഇവര്‍ മൂവരും കുട്ടികളുമായി സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കുകയാണ്.
മൂന്നാമതൊരു പങ്കാളിയെ കൂടി വേണമെന്ന ആന്‍ഡ്രൂവിന്റെ അഭിപ്രായത്തോട് സ്റ്റിഫാനിക്കും റോസയ്ക്കും എതിര്‍പൊന്നും ഇല്ല. കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുകയാണ്.
Keywords: News,World,international,Washington,Local-News,Player,Football Player,Marriage,Family, Man with two partners and eight children wants another girlfriend to expand his family
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

