Died | പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച് ആരോഗ്യരംഗത്ത് നാഴികക്കല്ല് സൃഷ്ടിച്ച ആദ്യത്തെയാള്‍ മരിച്ചു; 60 കാരന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതായി ആശുപത്രി അധികൃതര്‍
May 13, 2024, 12:50 IST
ന്യൂയോര്‍ക്: (KVARTHA) ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ആദ്യത്തെയാള്‍ മരിച്ചു. മസാച്യുസെറ്റ്സ് സ്വദേശിയായ റിചാര്‍ഡ് റിക് സ്ലേമാന് എന്ന 62 കാരനാണ് മരിച്ചത്. ഈ വര്‍ഷം മാര്‍ചില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പ് സ്ലേമാന് വൃക്കരോഗത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സ്ലേമാന് മരിച്ചത്.
മസാച്യുസെറ്റ്സ് ജെനറല്‍ ആശുപത്രിയില്‍ വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്ലേമാന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
മസാച്യുസെറ്റ്സിലുള്ള ബയോടെക് കംപനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കലിനായി നല്‍കിയത്. പന്നികളില്‍ കാണപ്പെടുന്ന, മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന ജീനുകള്‍ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകള്‍ കൂട്ടിച്ചേര്‍ത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്. ടൈപ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു.

2018ല്‍ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാന്. അഞ്ച് വര്‍ഷത്തിന് ശേഷം അതും പ്രവര്‍ത്തന രഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവെക്കാന്‍ ഈ വര്‍ഷം തീരുമാനിച്ചത്. നേരത്തെ മേരിലാന്‍ഡ് സര്‍വകലാശാല രണ്ട് രോഗികളില്‍ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെച്ചിരുന്നു. എന്നാല്‍ രണ്ട് മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്ന് മസ്തിഷ്ക മരണം സംഭവിച്ചവരിലാണ് പന്നിവൃക്ക മാറ്റിവെച്ചത്.
Keywords: News, World, Obituary, Man, Received, Pig Kidney, Transplant, Died, Milestone Surgery, Massachusetts General Hospital (MGH), Organs, Richard Rick Slayman, World News, Health, Man who received first pig kidney transplant dies.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.