ഫേസ്ബുക് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഗ്രൂപുകളുണ്ടാക്കി ബീജ കച്ചവടം; 29 കാരന്‍ പിതാവായത് 35 കുട്ടികളുടെ.! അടുത്ത ലക്ഷ്യം ബീജ വിതരണം യുകെയിലേക്കും വ്യാപിപ്പിക്കല്‍
Mar 4, 2021, 15:33 IST
ന്യൂയോര്‍ക്: (www.kvartha.com 04.03.2021) ഫേസ്ബുക് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഗ്രൂപുകളുണ്ടാക്കി ബീജ കച്ചവടം ചെയ്ത 29 കാരന്‍ 35 കുട്ടികളുടെ പിതാവായി. അമേരികയിലാണ് രസകരമായ സംഭവം. ഇതിനൊപ്പം കെയില്‍ ഗോര്‍ഡി എന്നറിയപ്പെടുന്ന ഇയാളുടെ ബീജത്തില്‍ നിന്നുള്ള ആറുകുട്ടികളെ വിവിധ സ്ത്രീകള്‍ ഇപ്പോള്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നാണ് സ്‌കൈ ന്യൂസ് റിപോര്‍ട് പറയുന്നത്.
പ്രൈവറ്റ് സ്പേം ഡോണേഴ്സ് എന്ന പേരിലുള്ള ഒരു ഫേസ്ബുക് ഗ്രൂപ് ഗോര്‍ഡി നടത്തുന്നുണ്ട്. ഇതില്‍ ലോകമാകെയുള്ള എണ്ണായിരത്തിലേറെ പേര്‍ അംഗങ്ങളാണ്. ബീജ ബാങ്കുകളെ ആശ്രയിക്കാതെ തന്നെ ബീജത്തിന് അത്യവശ്യമുള്ളവരെ സഹായിക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ ബീജദാനത്തിനായി ബീജ ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാല്‍, ഇവ തികച്ചും ഔദ്യോഗികമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ആര്‍ക്കാണ് ബീജം നല്‍കുന്നതെന്ന് അറിയാന്‍ മാര്‍ഗമില്ല. എനിക്ക് താല്‍പര്യമില്ലാത്തവര്‍ക്കാണോ ബീജം നല്‍കുന്നതെന്നുപോലും അറിയാനാവില്ല. അതുകൊണ്ടുതന്നെ ആ വഴി ഞാന്‍ തിരഞ്ഞെടുത്തില്ല' എന്നായിരുന്നു സ്‌കൈ ന്യൂസിനോട് കെയ്ല്‍ ഗാര്‍ഡി പ്രതികരിച്ചത്.
22 വയസുള്ളപ്പോള്‍ ഒരു ലെസ്ബിയന്‍ ദമ്പതികള്‍ക്കാണ് ആദ്യമായി ഗോര്‍ഡി ബീജദാനം നടത്തിയത്. ഇപ്പോള്‍ ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ വേണ്ടി ഗോര്‍ഡി സ്വന്തമായി വെബ് സൈറ്റ്വരെ തയ്യാറാക്കിയാണ് ഈ രംഗത്ത് എത്തിയത്. 90 ശതമാനം അവസരങ്ങളിലും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് തന്നെ സമീപിച്ച സ്ത്രീകള്‍ ഗര്‍ഭിണികളായതെന്ന് ഗോര്‍ഡി പറയുന്നു. ബാക്കിയുള്ള പത്ത് ശതമാനം അവസരങ്ങളില്‍ ലൈംഗിക ബന്ധത്തിലൂടെയായിരുന്നു ഗര്‍ഭധാരണമെന്നും ഇയാള്‍ വ്യക്തമാക്കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണയെങ്കിലും എച്ച് ഐ വി അടക്കമുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധന താന്‍ നടത്താറുണ്ടെന്നും ഗോര്‍ഡി പറയുന്നു.
ആയിരങ്ങള്‍ അംഗങ്ങളായ ഇയാളുടെ ഫേസ്ബുക് വഴിയാണ് ബീജം വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ തന്റെ ബീജ വിതരണം യുകെയിലേക്കും വ്യാപിപ്പിക്കും എന്നാണ് ഇയാള്‍ അറിയിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ പ്രത്യുല്‍പാദന പ്രശ്‌ന പരിഹാര ക്ലിനികുകള്‍ പലതും അടച്ചിട്ടതോടെ ചില സ്ത്രീകള്‍ ഓണ്‍ലൈന്‍ സഹായത്തോടെ ബീജ ദാതക്കളെ തേടുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അമേരികന്‍ സ്വദേശിയുടെ വാര്‍ത്തകള്‍ പുറത്തുവന്നത്.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കൂടുതല്‍ പേര്‍ കൃത്രിമമായി ഗര്‍ഭം ധരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഫെര്‍ടിലിറ്റി ക്ലിനികുകളിലെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചിരുന്നു. ഈ കാത്തിരിപ്പും പണച്ചെലവും ഒഴിവാക്കാന്‍ നിരവധി പേര്‍ കെയ്ല്‍ ഗാര്‍ഡിയുടേത് പോലുള്ള സ്വകാര്യ സംരംഭങ്ങളെ ആശ്രയിക്കുന്നതിലെ അപകടത്തെക്കുറിച്ച് പല സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംഭവത്തില്‍ ഫേസ്ബുക് പ്രതികരിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ ബീജ ദാനം ഓണ്‍ലൈന്‍ സഹായത്തില്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഫേസ്ബുക് അറിയിച്ചു. ബീജദാനത്തെക്കുറിച്ച് ഫേസ്ബുക് വഴി ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു തടസവുമില്ല. എന്നാല്‍ ഇത് അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്നതാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ഫേസ്ബുക് അറിയിച്ചു.
അതേ സമയം സമൂഹ മാധ്യമങ്ങള്‍ വഴി ബീജ ദാനം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഫേസ്ബുക് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.