Arrested | വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരികേഡിലേക്ക് ട്രക് ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ 19കാരനായ ഇന്‍ഡ്യന്‍ വംശജന്‍ അറസ്റ്റില്‍

 


ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരികേഡിലേക്ക് ട്രക് ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ 19കാരനായ ഇന്‍ഡ്യന്‍ വംശജന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരികേഡില്‍ ട്രക് ഇടിച്ചത്. മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുലയാണ് യുഎസ് പാര്‍ക് പൊലീസിന്റെ പിടിയിലായത്.

വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് അല്‍പം അകലെയായിരുന്നു അപകടം. ഇടിച്ച വണ്ടിയില്‍നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തതായും ചുവപ്പും വെള്ളയും കറുപ്പും കലര്‍ന്നതാണ് പതാകയെന്നും പൊലീസ് അറിയിച്ചു. വാഹനം മനപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യുഎസ് സീക്രട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു.

Arrested | വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരികേഡിലേക്ക് ട്രക് ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ 19കാരനായ ഇന്‍ഡ്യന്‍ വംശജന്‍ അറസ്റ്റില്‍

സംഭവത്തെ തുടര്‍ന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോടെല്‍ ഒഴിപ്പിക്കുകയും ചെയ്തു. അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏല്‍പ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സായ് വര്‍ഷിതിനെതിരെ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു.

Keywords:  Man who crashed truck into security barriers near the White House faces threat to kill charges, Washington, News, Arrested, Police, Sai Varshith Kandula, Kidnap, White House, President Family, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia