കാമുകിയെ കൊന്ന് സെല്‍ഫി എടുത്ത യുവാവ് കൊലക്കുറ്റത്തിന് അറസ്റ്റില്‍

 


ബെയ്ജിങ്: (www.kvartha.com 10.09.2015) കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവ് കൊലക്കുറ്റത്തിന് അറസ്റ്റിലായി. ക്വിന്‍ എന്ന കാമുകനാണ് ലിന്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്.

ഇരുവരും തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തിനൊടുവില്‍ ക്വിന്‍ ലിന്നിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് ദി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാമുകിയുടെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫി എടുത്ത ശേഷം 'എന്റെ സ്വാര്‍ത്ഥമായ പ്രണയത്തോട് ക്ഷമിക്കൂ' എന്ന തലക്കെട്ടോടെയാണ് യുവാവ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ചെയ്തതത്. ഇതോടൊപ്പം ഇരുവരുടേയും പ്രണയാതുരരായിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

ചൈനയിലെ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചിത്രം ഷെയര്‍ ചെയ്യുകയും  ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വുസോ പോലീസ് ക്വിന്നിനെ മണിക്കൂറുകള്‍ക്കകം തന്നെ അറസ്റ്റ് ചെയ്തു. അതേ സമയം ലിന്നിന്റെ മരണത്തെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia