Court Order | 25 വർഷത്തെ വീട്ടുജോലിക്ക് മുൻ ഭാര്യയ്ക്ക് ഭർത്താവ് 1.75 കോടി രൂപ നൽകണമെന്ന് കോടതി വിധി!
Mar 8, 2023, 14:59 IST
മാഡ്രിഡ്: (www.kvartha.com) സ്ത്രീകളുടെ വീട് പരിപാലിക്കുന്ന ജോലിയെ സാധാരണയായി അവഗണിക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ അടുത്തിടെ ഒരു സ്പാനിഷ് കോടതിയുടെ വിധി ഏറെ പ്രശംസ നേടി. സ്‌ത്രീകൾ ചെയ്യുന്ന വീട്ടുജോലികളും സ്‌പാനിഷ് കോടതി പ്രധാനമായി കണക്കാക്കുകയാണ് ചെയ്തത്. മുൻഭാര്യയെ കൊണ്ട് 25 വർഷമായി വീട്ടുജോലി ചെയ്യിച്ചതിന് 204,624.86 യൂറോ അതായത് ഏകദേശം 1.79 കോടി രൂപ നൽകണമെന്ന് ഭർത്താവിനോട് കോടതി ഉത്തരവിട്ടു. മിനിമം വേതനത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തുക കണക്കാക്കിയത്. ഇവാന മോറൽ എന്ന യുവതിക്കാണ് ഇത്രയും തുക നൽകാൻ തെക്കൻ സ്പെയിനിലെ വെലെസ്-മലാഗ കോടതിയിലെ ജഡ്‌ജ് ലോറ റൂയിസ് അലാമിനോസ് ഉത്തരവിട്ടത്.
സംഭവം ഇതാണ്
ദമ്പതികൾ 25 വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം വിവാഹമോചനം നേടിയിരുന്നു. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. സ്വത്ത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കവും ഉണ്ടായിരുന്നു. വിവാഹത്തിന് ശേഷം സമ്പാദിച്ചതെല്ലാം തന്റേതാണെന്നും ഭാര്യയ്ക്ക് അവകാശമില്ലെന്നും ഭർത്താവ് വാദിച്ചു. വിവാഹം മുതൽ, 1995 ജൂണിനും 2020 ഡിസംബറിനുമിടയിൽ വീടിനെയും കുടുംബത്തെയും പരിപാലിക്കുക എന്ന ജോലിക്കായി താൻ സ്വയം ജീവിതം സമർപ്പിച്ചുവെന്നായിരുന്നു ഇവാന മോറലിന്റെ വാദം.
വീടിന് പുറത്ത് ജോലിയൊന്നും ചെയ്യാൻ ഭർത്താവിന് താൽപര്യമില്ലെന്ന് യുവതി പറഞ്ഞു. എന്നിരുന്നാലും, തന്റെ ജിമ്മിൽ ജോലി ചെയ്യാൻ അനുവദിച്ചു. ഇതുകൂടാതെ വീട്ടുജോലികളെല്ലാം കൈകാര്യം ചെയ്യുമായിരുന്നു. ഭർത്താവിനെയും കുട്ടികളെയും പരിപാലിക്കുകയും ചെയ്തുവെന്ന് അവർ കൂട്ടിച്ചേർത്തു. ഇതെല്ലാം പരിഗണിച്ച കോടതി, വീട്ടുജോലിക്ക് കൂലിയായി 1.79 കോടി രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു ഇതിന് പുറമെ പെൺമക്കൾക്ക് പ്രതിമാസ അലവൻസ് നൽകാനും ഉത്തരവായി.
Keywords: World, News, Man, Order, Court, Wife, Women, Complaint, Law, Couples, Divorce, Husband, Family, Job, Top-Headlines, House work, Daughters, Man ordered by court to pay ex-wife Rs 1.75 crore over 25 years of unpaid housework.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.