Man of the Hole | ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ഇനിയില്ല; ആ ഗോത്രവും അവസാനിച്ചു
Aug 30, 2022, 08:54 IST
(www.kvartha.com) ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ഇനിയില്ല. അദ്ദേഹത്തിന്റെ മരണത്തോടെ ഒരു പ്രാക്തന ഗോത്രവും ഭൂമുഖത്തു നിന്നും മാഞ്ഞു. ബ്രസീലില്‍ ബൊളീവിയയുടെ അതിര്‍ത്തിയായ റൊന്‍ഡോണിയ സംസ്ഥാനത്തിലെ തദ്ദേശീയ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു ആ മനുഷ്യന്‍. അവസാനത്തെ അംഗം മരിച്ചത്തോടെ ആ ഗോത്രം തന്നെ അവസാനിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
പേരറിയാത്ത ഇയാള്‍ കഴിഞ്ഞ 26 വര്‍ഷമായി ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ വൈക്കോല്‍ കുടിലിന് പുറത്തുള്ള ഒരു ഊഞ്ഞാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം 60 വയസുള്ള അദ്ദേഹം സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചതായി കരുതപ്പെടുന്നു. മറ്റുള്ള എല്ലാവരും 1970 കളില്‍ തന്നെ അവരുടെ ഭൂമി കയ്യേറിയ ഖനി മാഫിയക്കാരാല്‍ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.
ബ്രസീല്‍ സര്‍കാര്‍ 1996-ല്‍ മാത്രമാണ് ഏറ്റവും ഏകാന്തനായ മനുഷ്യനെക്കുറിച്ച് അറിഞ്ഞത്. അന്നുമുതല്‍ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. പതിവ് പട്രോളിംഗിനിടെയാണ് കുടിലിന് പുറത്തുള്ള ഒരു ഊഞ്ഞാലില്‍ തൂവലുകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.