ഡോളര്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു

 


ADVERTISEMENT

വെനിസ്വേല: (www.kvartha.com 21.05.2016) കളളനെന്ന് തെറ്റിധരിച്ച് യുവാവിനെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു. കടുത്ത വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന വെനിസ്വേലയില്‍ ഭക്ഷണത്തിന് വേണ്ടി മോഷണം നടത്തുന്നത് പതിവാണ്. ഇത്തരമൊരു സഹാചര്യത്തില്‍ തെറ്റിധരിച്ചതാണ് യുവാവിന്റെ മരണത്തിനിടയാക്കിയത്. റോബര്‍ട്ടോ ബെര്‍ണല്‍ (42) എന്നയാളെയാണ് നാട്ടുകാര്‍ ജീവനോടെ ചുട്ടെരിച്ചത്.

70 കാരനായ വൃദ്ധന്റെ കയ്യില്‍ നിന്നും അഞ്ചു ഡോളര്‍ മോഷ്ടിച്ചു എന്നായിരുന്നു പരാതി. കുറ്റം ചെയ്തിട്ടില്ലെങ്കിലും ബെര്‍ണല്‍ ആളുകള്‍ക്കിടയില്‍ നിന്ന് ഓടിയതാണ് ഇയാളെ മോഷ്ടാവെന്ന് സംശയിക്കാനിടയാക്കിയത്. ബെര്‍ണലിനെ പിടികൂടിയ നാട്ടുകാര്‍ക്ക് പോക്കറ്റില്‍ നിന്നും അഞ്ചു ഡോളര്‍ ലഭിക്കുകയും ചെയ്തു.

തലയിലും ശരീരത്തിലും മര്‍ദ്ദിച്ചശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. മോഷ്ടാക്കളുടെ ശല്യം മൂല്യം തെരുവിലൂടെ ഇറങ്ങി നടക്കാന്‍ കഴിയുന്നില്ലെന്നും പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്നും മോഷ്ടാക്കളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇത് ചെയ്തതെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. 

മൂന്ന് കുട്ടികളും ഭാര്യയുമുള്ള ബെര്‍ണല്‍ ഒരു ജോലി അന്വേഷിച്ച് ഇറങ്ങിയതാണ് . അതിനിടെയാണ് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ ഇയാളെ ചുട്ടുകൊല്ലുന്നത്. ഇതോടെ ബെര്‍ണലിന്റെ കുടുംബം അനാഥരായി.
ഡോളര്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു



Also Read:
മാതാവിനെയും ഭാര്യയെയും പുറത്താക്കി യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു

Keywords:  Man mistaken as thief burnt alive for $5, Police, Complaint, Allegation, Children, Wife, Family, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia