iPhone mistake | ഐ ഫോണിലെ ആ ഒരൊറ്റ പിഴവ് മൂലം യുവാവിന് നഷ്ടപ്പെട്ടത് 4.9 കോടി രൂപയുടെ ക്രിപ്‌റ്റോ സമ്പത്ത്! സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കും സംഭവിക്കാം

 


ന്യൂഡെൽഹി:(www.kvartha.com) ലളിതമായ ഐഫോണിലെ ഒരു പിഴവ് മൂലം യുവാവിന് നിമിഷങ്ങൾക്കുള്ളിൽ 4.9 കോടി രൂപയുടെ ക്രിപ്‌റ്റോ സമ്പത്ത് നഷ്ടപ്പെട്ടു. തന്റെ എല്ലാ എൻ എഫ് ടി (Non-fungible token) കളും 'മെറ്റാമാസ്ക്' ഡിജിറ്റൽ വാലറ്റിലാണ് സൂക്ഷിച്ചിരുന്നതെന്ന് തട്ടിപ്പിന് ഇരയായ ഡൊമിനിക് ഇകോവോൺ ട്വിറ്ററിൽ കുറിച്ചു. ഇതിൽ നിന്നാണ് $6,50,000 മൂല്യമുള്ള ക്രിപ്‌റ്റോ സമ്പത്ത് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
                      
iPhone mistake | ഐ ഫോണിലെ ആ ഒരൊറ്റ പിഴവ് മൂലം യുവാവിന് നഷ്ടപ്പെട്ടത് 4.9 കോടി രൂപയുടെ ക്രിപ്‌റ്റോ സമ്പത്ത്! സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കും സംഭവിക്കാം

'കോളർ ഐഡിയിൽ 'ആപിൾ' എന്ന് കാണിച്ച ഒരു നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. തട്ടിപ്പാണെന്ന് കരുതി പലതവണ അവഗണിച്ചു. പിന്നീട് 'Apple Inc' കണ്ടത് കൊണ്ട് തിരികെ വിളിച്ചു. അങ്ങേത്തലയ്ക്കൽ നിന്ന് ഫോണിലേക്ക് അയച്ച കോഡ് ചോദിച്ചു. നിമിഷങ്ങൾക്കകം, മുഴുവൻ ഡിജിറ്റൽ വാലറ്റും നഷ്ടപ്പെട്ടു', ഇകോവോൺ പറഞ്ഞു.
മെറ്റാമാസ്ക് ഡിജിറ്റൽ വാലറ്റ് സാധാരണയായി നൽകുന്ന 12 പദങ്ങളുള്ള രഹസ്യ കോഡിലേക്ക് (Seed Phrase) ഹാകർമാർക്ക് കടക്കാൻ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ആരുമായും പങ്കിടാൻ പാടില്ലാത്ത അതീവരഹസ്യമായ സുരക്ഷാ വിശദാംശമാണിത്. പക്ഷേ, മെറ്റാമാസ്‌ക് സ്വയമേവ ഐക്ലൗഡിൽ സൂക്ഷിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇതാണ് ഹാകർമാർ ഉപയോഗപ്പെടുത്തിയത്. ഇതിനോട് പ്രതികരിച്ച ട്വിറ്ററിൽ മെറ്റാമാസ്ക് ഇക്കാര്യം സ്ഥിരീകരിച്ചു. സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകി.

Keywords:  News, World, International, Top-Headlines, Man, Cash, Mobile Phone, Smart Phone, Application, Cash,  iPhone, iPhone mistake, Crypto, Man loses Rs 4.9 crore worth of crypto wealth in seconds due to a simple iPhone mistake.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia