330 അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് പാലത്തിന്റെ പാളികള്‍ കാറ്റില്‍ തകര്‍ന്നു; കൈവരികളില്‍ തൂങ്ങികിടന്ന് ചൈനീസ് യുവാവ്, പേടിപ്പെടുത്തുന്ന ദ്യശ്യങ്ങള്‍ പുറത്ത്
May 11, 2021, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com 11.05.2021) മീറ്ററുകളോളം ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന ചൈനയിലെ ഗ്ലാസ് പാലം തകര്‍ന്നതിനെ തുടര്‍ന്ന് 330 അടി ഉയരത്തിലാണ് കുടുങ്ങി യുവാവ്. സംഭവത്തിന്റെ പേടിപ്പെടുത്തുന്ന ദ്യശ്യങ്ങള്‍ പുറത്ത് വന്നു. കനത്ത കാറ്റിലായിരുന്നു പാലം തകര്‍ന്നത്. തുടര്‍ന്ന് പാലത്തിന്റെ കൈവരികളില്‍ ഏറെ നേരം തൂങ്ങികിടന്ന യുവാവ് ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.

ചൈനീസ് നഗരമായ ലോങ്ജിങ്ങിലെ സ്വകാര്യ റിസോര്‍ടിലായിരുന്നു പാലത്തിന്റെ ഗ്ലാസ് പാളികള്‍ തകര്‍ന്ന് വീണത്. യുവാവ് പാലത്തില്‍ കയറിയതും കനത്ത കാറ്റടിക്കുകയും പിന്നീട് ഗ്ലാസ് പാളികള്‍ തകരുകയുമായിരുന്നു. കുറേ സമയം പാലത്തില്‍ കുടുങ്ങിയ യുവാവിനെ പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അറിയിച്ച അധികൃതര്‍ യുവാവിന് കൗണ്‍സിലിങ് നല്‍കുമെന്നും വ്യക്തമാക്കി. പാലം തകരുന്നതിന്റെ വിഡിയോ ചൈനീസ് സമൂഹമാധ്യമമായ വെബിബോയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.