മിനസോട്ട: (www.kvartha.com 03/02/2015) കാമുകിയുടെ ചെവികടിച്ചെടുക്കുകയും വളര്‍ത്തുപൂച്ചയെ തലവെട്ടി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ അമ്പത്തൊന്നുകാരന്‍ അറസ്റ്റില്‍. മിനസോട്ടയ്ക്കടുത്താണ് സംഭവം. മൈക്കള്‍ ട്രുഡീവു എന്നയാളാണ് നാല്‍പ്പത്തിരണ്ടുകാരിയായ കാമുകിയുടെ ചെവി മദ്യലഹരിയില്‍ കടിച്ചെടുത്തത്. കാമുകിയുടെ പരാതിയിലാണ് അറസ്റ്റ്.
ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരും രണ്ടുവര്‍ഷം മുമ്പാണ് ഒരുമിച്ച് ജീവിക്കാന്‍
തുടങ്ങിയത്. മദ്യപാനിയായ മൈക്കള്‍ കാമുകിയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ മൈക്കള്‍ കാമുകിയുടെ വളര്‍ത്തുപൂച്ചയുടെ തലയറുത്തു.
ഇതിനെ ചോദ്യം ചെയ്തതോടെ പട്ടാളക്കാരനായിരുന്ന തനിക്ക് ശത്രുക്കളെകൊല്ലാന്‍ പരിശീലനം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് കാമുകിയുടെ നേരെ തിരിയുകയായിരുന്നു. എന്നാല്‍ തന്നെ ആക്രമിക്കാനെത്തിയ കാമുകനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ചെവി കടിച്ചെടുത്തത്.
ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരും രണ്ടുവര്‍ഷം മുമ്പാണ് ഒരുമിച്ച് ജീവിക്കാന്‍
ഇതിനെ ചോദ്യം ചെയ്തതോടെ പട്ടാളക്കാരനായിരുന്ന തനിക്ക് ശത്രുക്കളെകൊല്ലാന്‍ പരിശീലനം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് കാമുകിയുടെ നേരെ തിരിയുകയായിരുന്നു. എന്നാല്‍ തന്നെ ആക്രമിക്കാനെത്തിയ കാമുകനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ചെവി കടിച്ചെടുത്തത്.
Keywords: Police, Case, Arrest, Soldiers, Attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.