കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍
May 31, 2021, 09:35 IST
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com 31.05.2021) കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. പിടിയിലായ യുവാവിനെ തുടരന്വേഷണത്തിനായി സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്മെന്റിന് കൈമാറി.
കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ ഇയാള്‍ക്ക് എങ്ങനെ വിമാനത്താവളത്തിനുള്ളില്‍ കയറാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നു. യാത്രയ്ക്ക് മുന്നോടിയായി കിരീടാവകാശിയുടെ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന സമയത്താണ് യുവാവ് വിമാനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

