ക്ലോസെറ്റില്‍ കടന്നു കൂടിയ പെരുമ്പാമ്പ് യുവാവിനെ ആക്രമിച്ചു

 


ബാങ്കോക്ക്: (www.kvartha.com 29.05.2016) ക്ലോസെറ്റില്‍ കടന്നു കൂടിയ പെരുമ്പാമ്പ് യുവാവിനെ ആക്രമിച്ചു. തെക്കന്‍ തായ്‌ലാന്‍ഡിലെ ചക്കോയെങ്‌സാവോയിലാണ് സംഭവം. ടോയ്‌ലറ്റില്‍ പോയ യുവാവിനെ ക്ലോസെറ്റില്‍ കയറിക്കൂടിയ പെരുമ്പാമ്പ് ആക്രമിക്കുകയായിരുന്നു.

38 കാരനായ യുവാവിന്റെ സ്വകാര്യ ഭാഗത്താണ് പതിനൊന്നടി നീളമുള്ള പെരുമ്പാമ്പിന്റെ കടിയേറ്റത്. രക്തസ്രാവത്തെത്തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. കുളിമുറിയില്‍ നിന്നും വെള്ളം പുറത്തേക്ക് തുറന്നുവിടുന്ന പൈപ്പ് വഴിയാണ് പെരുമ്പാമ്പ് അകത്തു കടന്നത്.

ക്ലോസറ്റില്‍ വട്ടം ചുറ്റിയിരുന്ന പാമ്പിനെ ഒടുവില്‍ അഗ്‌നിശമന വിഭാഗം വളരെ കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. ഇതിന് വേണ്ടി ക്ലോസറ്റ് തല്ലിപ്പൊട്ടിക്കേണ്ടതായി വന്നു. പുറത്തെടുത്ത പാമ്പിനെ കാട്ടില്‍ തുറന്നു വിട്ടു. വീഡിയോ കാണാം.

ക്ലോസെറ്റില്‍ കടന്നു കൂടിയ പെരുമ്പാമ്പ് യുവാവിനെ ആക്രമിച്ചു

Also Read:
യുവാവിന്റെ അപകട മരണം: അമിതവേഗത തടയണമെന്നാവശ്യപ്പെട്ട് കോട്ടിക്കുളത്തും ബേക്കലിലും ഹര്‍ത്താല്‍ ആചരിച്ചു

Keywords: Man healing happily after prying penis from python's jaws, Bangkok, Thailand, Youth, Hospital, Treatment, Closet, Bathroom, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia