Baby Shower | ഗര്‍ഭിണികളായ 5 ഭാര്യമാരുടേയും ബേബി ഷവര്‍ ഒരുമിച്ച് നടത്തി യുവാവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (KVARTHA) ഗര്‍ഭിണികളായ അഞ്ച് ഭാര്യമാരുടേയും ബേബി ഷവര്‍ ഒരുമിച്ച് നടത്തി യുവാവ്. ന്യൂയോര്‍ക് സ്വദേശിയായ സെഡി വില്‍ എന്ന 22-കാരനാണ് ഇത്തരത്തിലൊരു പാര്‍ടി നടത്തി ശ്രദ്ധനേടിയത്. ബോണി ബി, കെയ് മെറി, ജൈലിന്‍ വില, ലൈന്‍ല കലിറ ഗലേറ്റി എന്നിങ്ങനെയാണ് സെഡി വിലിന്റെ ഭാര്യമാരുടെ പേരുകള്‍. സെഡിയുടെ ഭാര്യമാരില്‍ ഒരാളും ഗായികയുമായ ലിസി ആഷ്ലിയാണ് ബേബി ഷവറിന്റെ ചിത്രങ്ങളും വിവരങ്ങളും അടക്കം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

'കുഞ്ഞു സെഡി വില്‍സുമാര്‍ക്ക് സ്വാഗതം' എന്നാണ് അവര്‍ വീഡിയോക്കൊപ്പം കുറിച്ചത്. ക്വീന്‍സില്‍ ജനുവരി പതിനാലിനാണ് പാര്‍ടി നടന്നതെന്നും ടിക് ടോകില്‍ പങ്കുവെച്ച വീഡിയോയില്‍ ആഷ് ലി പറയുന്നു. തങ്ങളെല്ലാവരും സഹോദരന്‍മാരുടെ ഭാര്യമാരാണെന്ന പോലെയാണ് തോന്നുന്നതെന്നും ഈ കുഞ്ഞു ഡാഡിയെ തങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ലിസി ആഷ്ലി പോസ്റ്റില്‍ പറയുന്നു. തന്റെ കുഞ്ഞ് ഒരു വലിയ കുടുംബത്തില്‍ ജനിക്കുന്നതിന്റെ സന്തോഷമുണ്ടെന്നും സമൂഹം മാറിയതിന് അനുസരിച്ച് ബന്ധങ്ങളും മാറിയെന്നും ആഷ്‌ലി പറയുന്നു.


Aster mims 04/11/2022
Baby Shower | ഗര്‍ഭിണികളായ 5 ഭാര്യമാരുടേയും ബേബി ഷവര്‍ ഒരുമിച്ച് നടത്തി യുവാവ്

ബേബി ഷവറില്‍ നിന്നുള്ള ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. സെഡി വിലിനൊപ്പം അഞ്ച് ഭാര്യമാരും ഒരുമിച്ച് നൃത്തം ചെയ്യുന്നത് ചിത്രങ്ങളില്‍ കാണാം. ഇതിന് താഴെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് ഉയര്‍ന്നുവന്നത്. ഇവരെല്ലാം ഇത്ര സന്തോഷത്തോടെ എങ്ങനെ കഴിയുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതൊന്നും സത്യമാകരുതേ എന്ന് മറ്റൊരാളും കുറിച്ചിട്ടുണ്ട്.


Keywords: Man has baby shower after getting FIVE women pregnant at the same time, New York, News, Baby Shower, Pregnant, Social Media, Family, Criticism, Post, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script