ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങി; ലൈംഗികബന്ധത്തില്‍ ഏര്‍പെടുമ്പോള്‍ സ്ഖലനം വഴി പുറത്തുപോകുമെന്ന് കരുതി, പക്ഷെ സംഭവിച്ചത് മറ്റൊന്ന്!

 


ന്യൂയോര്‍ക്ക്: (www.kvartha.com 17.08.2021) ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങിയ 30കാരന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. പരിശോധനയില്‍ ഒന്നും രണ്ടുമല്ല, ആറ് പയറുമണികളാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പെടുമ്പോള്‍ സ്ഖലനം വഴി പുറത്തുപോകുമെന്ന് കരുതി യുവാവ് തന്നെയാണ് പയറുമണികള്‍ കടത്തിവിട്ടത്. എന്നാല്‍ അവ പുറത്തുപോകാതെ ലിംഗത്തില്‍ തന്നെ കുടുങ്ങുകയായിരുന്നു.

ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങി; ലൈംഗികബന്ധത്തില്‍ ഏര്‍പെടുമ്പോള്‍ സ്ഖലനം വഴി പുറത്തുപോകുമെന്ന് കരുതി, പക്ഷെ സംഭവിച്ചത് മറ്റൊന്ന്!

അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ന്യൂയോര്‍ക് പോസ്റ്റ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. പയറുമണികള്‍ പുറത്തുപോകാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് ഉടന്‍ തന്നെ നീളമുള്ള വസ്തുകൊണ്ടു തിരികെ എടുക്കാന്‍ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തുകയായിരുന്നു. മുന്‍പും താന്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ അന്നൊന്നും ഇത്രയധികം പയറുമണികള്‍ കടത്തിയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. ഏഴു മില്ലിമീറ്റര്‍ വലുപ്പമുള്ള ആറ് പയറുമണികളാണ് സ്‌കാനിങ്ങില്‍ കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം മൂത്രസഞ്ചിയിലേക്കും കടന്നിരുന്നു.

തുടര്‍ന്ന് മരവിക്കാനുള്ള ക്രീം പുരട്ടിയ ശേഷം ഡോക്ടര്‍മാര്‍ ഇവ ജനനേന്ദ്രിയത്തിന് പുറത്തെത്തിക്കുകയായിരുന്നു. എന്നിട്ടും പുറത്തെത്താത്ത പയറുമണികള്‍ ട്യൂബ് കടത്തിവിട്ടു പുറത്തിറക്കുകയായിരുന്നു. ഇയാളെ പിറ്റേ ദിവസം തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങി; ലൈംഗികബന്ധത്തില്‍ ഏര്‍പെടുമ്പോള്‍ സ്ഖലനം വഴി പുറത്തുപോകുമെന്ന് കരുതി, പക്ഷെ സംഭവിച്ചത് മറ്റൊന്ന്!

Keywords:  Man gets six kidney beans stuck down his penis after shoving them into his urethra in hope of ejaculating them out, New York, News, Doctor, Report, Media, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia