SWISS-TOWER 24/07/2023

ഒന്നുകില്‍ വിവാഹം, അല്ലെങ്കില്‍ ജയില്‍ശിക്ഷ; പ്രതിയോട് ജഡ്ജി

 


ADVERTISEMENT

ടെക്‌സാസ്: (www.kvartha.com 10.08.2015) ആക്രമണക്കേസില്‍ പിടിയിലായ പ്രതിക്ക് ജഡ്ജിയുടെ ഉപാധികള്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ തന്നെ തടസമില്ലാതെ വിവാഹം കഴിക്കാന്‍ സാധിച്ചു. കിഴക്കന്‍ ടെക്‌സാസിലാണ് സംഭവം. കാമുകിയുടെ മുന്‍ കാമുകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്കാണ് ജഡ്ജി മുന്നോട്ടുവെച്ച ഉപാധികള്‍ തടസമില്ലാതെ വിവാഹം കഴിക്കാന്‍ സഹായിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ്  കാമുകി എലിസബത്ത് ജെയിനസിന്റെ(19) മുന്‍ കാമുകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ജോസ്റ്റന്‍ ബണ്ടി(20)എന്ന യുവാവ് അറസ്റ്റിലായത്. വിധി പറയുന്നതിനിടെ ജഡ്ജി രണ്ട് ഉപാധികള്‍ ബണ്ടിക്ക് മുന്നില്‍ വെച്ചു.

മുപ്പത് ദിവസത്തിനുള്ളില്‍ എലിസബത്തിനെ വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ ആക്രമണ കേസില്‍ പതിനഞ്ച് ദിവസം ജയിലില്‍ കിടക്കുകയോ ചെയ്യണമെന്നാണ് ജഡ്ജി മുന്നോട്ടുവെച്ച ഉപാധികള്‍. എന്നാല്‍ ജയില്‍ശിക്ഷ അനുഭവിക്കാന്‍ തയ്യാറല്ലാത്ത ബണ്ടി തനിക്ക് വിവാഹം മതിയെന്ന് കോടതിയില്‍ പറഞ്ഞു. സ്മിത് കൗണ്ടി ജഡ്ജി റാണ്ടാല്‍ റോജേഴ്‌സ് എന്ന ജഡ്ജിയാണ് വിചിത്രമായ ഉപാധി മുന്നോട്ടുവച്ചത്.

എന്നാല്‍ പ്രണയിനികളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്ന ജഡ്ജിയുടെ പരാമര്‍ശം എലിസബത്തിന്റെ പിതാവ് കെന്നത് ജെയ്‌നസിന് തീരെ ഇഷ്ടപ്പെട്ടില്ല. ഇദ്ദേഹം ഇത് കോടതിയില്‍ തുറന്നുപറഞ്ഞെങ്കിലും ജഡ്ജിയുടെ പ്രതികരണം അറിവായിട്ടില്ല. അതേസമയം കമിതാക്കള്‍ക്ക് ജഡ്ജിയുടെ വിധി ഇരട്ടി മധുരമാണ് സമ്മാനിച്ചത്.  ഇരുവരും കൗണ്ടി കോടതിയില്‍ വെച്ച് തന്നെ വിവാഹിതരാകുകയും അതിന്റെ  ഫോട്ടോകള്‍  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഒന്നുകില്‍ വിവാഹം, അല്ലെങ്കില്‍ ജയില്‍ശിക്ഷ; പ്രതിയോട് ജഡ്ജി

Also Read:
ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു

Keywords:   Man gets a choice: Marry her or go to jail,Court, Injured, Parents, Marriage, Facebook, Poster, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia