SWISS-TOWER 24/07/2023

നല്ല അസ്സല്‍ തേപ്പ്; കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക നൽകി ജീവിതം രക്ഷിച്ച കാമുകന് പക്ഷേ തിരിച്ചുകിട്ടിയത് ഒന്നാതരം പണി; വീഡിയോ വൈറൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മെക്സികോ സിറ്റി: (www.kvartha.com 19.01.2022) പ്രണയത്തിന് വേണ്ടി അങ്ങേയറ്റം ത്യാഗങ്ങൾ ചെയ്യുന്ന അനേകം പേരുണ്ട്. പക്ഷേ അത്തരം അനുഭവങ്ങൾ എല്ലായ്‌പ്പോഴും ശുഭപര്യവസാനമായിക്കൊള്ളണമെന്നില്ല. ഇതിനൊരു ഉദാഹരണമാണ് മെക്സികോയിൽ നിന്നുള്ള ഉസീൽ മാർടിനെസ് എന്ന അധ്യാപകൻ. അടുത്തിടെ മാർടിനെസ് ടിക്‌ടോകിൽ പങ്കുവെച്ച ഒരു അനുഭവം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
            
നല്ല അസ്സല്‍ തേപ്പ്; കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക നൽകി ജീവിതം രക്ഷിച്ച കാമുകന് പക്ഷേ തിരിച്ചുകിട്ടിയത് ഒന്നാതരം പണി; വീഡിയോ വൈറൽ
                          
തന്റെ കാമുകിയുടെ മാതാവിന് വൃക്ക ദാനം ചെയ്താണ് താൻ ത്യാഗം ചെയ്തതെന്നും എന്നാൽ ഒരു മാസത്തിനുള്ളിൽ അവൾ മറ്റൊരാളെ വിവാഹം ചെയ്‌തെന്നും ഇദ്ദേഹം പറയുന്നു. ഒരു അവയവം ദാനം ചെയ്തുകൊണ്ട് തന്റെ പ്രണയിനിയുടെ അമ്മയെ രക്ഷിക്കാൻ താൻ ഉദാരമായി സഹായിച്ചതെങ്ങനെയെന്ന് വീഡിയോയിൽ അദ്ദേഹം വിശദീകരിച്ചു. എന്നാൽ അത്തരമൊരു വീരോചിതമായ പ്രവൃത്തി പോലും തന്റെ ബന്ധം വിജയകരമാക്കാൻ പര്യാപ്തമല്ലെന്നും അവയവമാറ്റം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ അത് അവസാനിക്കുമെന്നും മാർടിനെസ് സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല.

 

വീഡിയോ ടിക് ടോകിൽ വ്യാപകമായി പ്രചരിക്കുകയും 14 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ആകർഷിക്കുകയും ചെയ്തു. പലരും മാർടിനെസിന് പിന്തുണയുമായി രംഗത്തുവന്നു. തുടർന്നുള്ള വീഡിയോകളിൽ തന്റെ വൈറൽ പോസ്റ്റിലെ അഭിപ്രായങ്ങളോട് മാർടിനെസ് പ്രതികരിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും തന്റെ മുൻ കാമുകിയോട് യാതൊരു പകയും പുലർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ തെറ്റ് ആവർത്തിക്കരുതെന്ന് ഉപദേശിച്ച് കമന്റ് ചെയ്തയാളോട് ദാനം ചെയ്യാൻ തനിക്ക് ഇനി അവയവങ്ങൾ ഇല്ലെന്നായിരുന്നു മാർടിനെസിന്റെ മറുപടി.


Keywords:  News, Man, Mexico, Girl Friend, Mother, Top-Headlines, Social Media, Love, World, Video, Dumped, Man dumped by his girlfriend after giving her mum a kidney.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia