തന്നെ വഞ്ചിച്ച ഭാര്യയോട് യുവാവ് പ്രതികാരം ചെയ്തത് ഇങ്ങനെയാണ്

 


ടോക്കിയോ: (www.kvartha.com 18.08.2015) തന്നെ വഞ്ചിച്ച ഭാര്യയോട് യുവാവിന്റെ പ്രതികാരം. ഭാര്യയുടെ രഹസ്യക്കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവാവ് ടോയ്‌ലറ്റിലിട്ട് ഫ്‌ളഷ്‌ചെയ്തു. ജപ്പാനിലാണ് സംഭവം.

ഇരുപത്തിനാലുകാരനായ  ഇക്കി  കൊടുകായി എന്ന ബോക്‌സറാണ്  ഭാര്യയുടെ  കാമുകനോട് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ ഗുരുതരമായി  പരിക്കേറ്റ ഭാര്യയുടെ നാല്‍പ്പത്തിരണ്ടുകാരനായ കാമുകനെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. അഭിഭാഷകനായ  കാമുകനെക്കുറിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍  പുറത്തുവിട്ടിട്ടില്ല.

ഭാര്യയും തന്റെ വക്കീലും തമ്മില്‍  വഴിവിട്ട ബന്ധമുണ്ടെന്നറിഞ്ഞ യുവാവ് ആകെ തകര്‍ന്നുപോയിരുന്നു.
ഒടുവില്‍ മാനസിക നില തകര്‍ന്ന യുവാവ് രഹസ്യക്കാരനോട് പകരം വീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വക്കീലിന്റെ  ഓഫീസിലെത്തി പൂന്തോട്ടത്തിലുപയോഗിക്കുന്ന കത്തിയുപയോഗിച്ച് കൃത്യം നിര്‍വഹിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ച് വിവരം പറഞ്ഞു.  പോലീസ് എത്തുംവരെ ഓഫീസിനുതാഴെ  കാത്തുനിന്ന  ഇക്കി കീഴടങ്ങുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia