ലോക്ഡൗണില്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയത് 145 കോഴ്‌സുകള്‍; 16 രാജ്യങ്ങളില്‍ നിന്ന് സെർടിഫികറ്റുകള്‍; വിസ്മയിപ്പിച്ച് മലയാളി

 


തിരുവനന്തപുരം: (www.kvartha.com 09.01.2022) ലോക്ഡൗൺ കാലത്ത് വിദേശ സര്‍വകലാശാലകളില്‍ നിന്നുള്‍പെടെ 145 ഓണ്‍ലൈന്‍ കോഴ്സുകള്‍ പാസായ മലയാളിയുടെ വിജയകഥയാണിത്. യേല്‍, പ്രിന്‍സ്റ്റണ്‍, കൊളംബിയ, വാര്‍ടണ്‍ തുടങ്ങിയ പ്രശസ്തമായ ഐവി ലീഗ് സര്‍വകലാശാലകളില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ശാഫി വിക്രമന്‍ കോഴ്‌സുകള്‍ പാസായി സെർടിഫികറ്റുകള്‍ കരസ്ഥമാക്കിയത്. 16 രാജ്യങ്ങളില്‍ നിന്നുള്ള 130-ലധികം കോഴ്സുകളുടെ സെർടിഫികറ്റുകള്‍ ശാഫി നേടി.
                   
ലോക്ഡൗണില്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയത് 145 കോഴ്‌സുകള്‍; 16 രാജ്യങ്ങളില്‍ നിന്ന് സെർടിഫികറ്റുകള്‍; വിസ്മയിപ്പിച്ച് മലയാളി

ലോകാരോഗ്യ സംഘടനയുടെ ഓണ്‍ലൈന്‍ ലേണിംഗ് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ലേണിംഗ് വെബ്സൈറ്റുകളില്‍ നിന്നും 2020 ജൂലൈയിലാണ് ശാഫി വിക്രമന്‍ പഠനം ആരംഭിച്ചത്. വൈകുന്നേരം ആറ് മുതല്‍ പുലര്‍ചെ നാല് വരെയായിരുന്നു പഠനം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍, പ്രമുഖ ഫോറിന്‍ എക്സ്ചേഞ്ച് സ്ഥാപനത്തിലെ ഡെപ്യൂടി ജനറല്‍ മാനജര്‍ ജോലിയും ഉപേക്ഷിച്ചു.

'കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ ദിവസവും 20 മണിക്കൂറിലധികം ചെലവഴിച്ചു' - ഷാഫി പറഞ്ഞു. മെഡികല്‍, ഫിനാന്‍സ്, റോബോടിക്സ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫോറന്‍സിക്സ്, ബ്ലോക്ചെയിന്‍, ക്രിപ്റ്റോകറന്‍സി, ഫുഡ് ആന്‍ഡ് ബിവറേജ് മാനജ്മെന്റ്, സൈകോളജി തുടങ്ങിയ വിവിധ വിഷയങ്ങള്‍ പഠിച്ചു. രണ്ട് ദിവസത്തെ കാലാവധി മുതല്‍ രണ്ട് മാസം വരെയുള്ള കോഴ്‌സുകളാണ് പഠിച്ചത്. ഒരേസമയം 20-ലധികം കോഴ്സുകളില്‍ പങ്കെടുത്തു.

മഹാമാരി കാരണം പല യൂനിവേഴ്‌സിറ്റികളും മെഡികല്‍ മേഖലയില്‍ നിരവധി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിച്ചു. കൂടാതെ വൈദ്യശാസ്ത്രത്തോടുള്ള താല്‍പര്യം കാരണം മെഡികല്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളും പഠിച്ചു. നിലവില്‍ 22 ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കുകയാണ്. ഓണ്‍ലൈനില്‍ അറിവ് നേടാനുള്ള ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഇദ്ദേഹം.


Keywords: News, Kerala, Thiruvananthapuram, Top-Headlines, Education, Lockdown, COVID-
19, Online, Certificate, WHO, World, National, Course, Man completed 145 courses through online during lockdown.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia