67കാരനായ പിതാവിനെ കൊലപ്പെടുത്തി തല ഫ്രീസറില്‍വച്ചു, ശരീരം കിടക്കയിലും; 32കാരന്‍ അറസ്റ്റില്‍

 


ലന്‍കാസ്റ്റര്‍ (പെന്‍സില്‍വാനിയ): (www.kvartha.com 13.08.2021) 67കാരനായ പിതാവിനെ കൊലപ്പെടുത്തി തല ഫ്രീസറില്‍വച്ചു, ശരീരം കിടക്കയിലും സംഭവത്തില്‍ 32കാരനായ മകന്‍ അറസ്റ്റില്‍. പെന്‍സില്‍വേനിയയിലെ ലന്‍കാസ്റ്ററില്‍ കഴിഞ്ഞദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്. ഡൊണാള്‍ഡ് മെഷി ജൂനിയര്‍ (32) ആണ് ബുധനാഴ്ച പൊലീസിന്റെ പിടിയിലായത്. പിതാവ് ഡൊണാള്‍ഡ് മെഷിയുടേതാണ് ഫ്രീസറില്‍ നിന്നും കണ്ടെടുത്ത തലയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

67കാരനായ പിതാവിനെ കൊലപ്പെടുത്തി തല ഫ്രീസറില്‍വച്ചു, ശരീരം കിടക്കയിലും; 32കാരന്‍ അറസ്റ്റില്‍

ബുധനാഴ്ച രാവിലെ 8.50 ന് വെസ്റ്റ് സ്‌ട്രൊബറി സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നും പൊലീസിന് വന്ന ഫോണ്‍കോളാണ് സംഭവം പുറലോകത്തെ അറിയിച്ചത്. ഒരു സ്ത്രീ പൊലീസിനെ വിളിച്ച് തങ്ങളുടെ കുടുംബാംഗമായ ഡൊണാള്‍ഡിനെ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ മകന്‍ തന്നെയാണ് പിതാവിന്റെ തല ഫ്രീസറിലുണ്ടെന്നും, ശരീരം കിടക്കയിലുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പ്രതിയേയും കൂട്ടി ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലേറ്റില്‍ തല, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ചയാണ് പിതാവിനെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി വാള്‍കൊണ്ടു ഉടല്‍ ഒഴികെ എല്ലാം അറുത്തു മാറ്റിയതെന്ന് മകന്‍ പറഞ്ഞതായി പൊലീസ് റിപോര്‍ട് ചെയ്യുന്നു. പിന്നീട് ട്രാഷ് കാനില്‍ നിക്ഷേപിച്ചുവെന്നും എന്നാല്‍ ബുധനാഴ്ച ട്രാഷ് കാനില്‍ നിന്നും ഉടല്‍ മാത്രം എടുത്തു ബെഡിലും തല ഫ്രീസറിലും വെക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ സമര്‍പിച്ച രേഖകളില്‍ പറയുന്നു.

ഇതു അസാധാരണ ഭീതിജനകമായ സംഭവമാണെന്ന് ക്യാപ്റ്റന്‍ മൈകിള്‍ വിന്റര്‍ പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തുന്നതിനുള്ള കാരണം വ്യക്തമല്ല. ആക്രമണ സമയത്ത് വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. പ്രതിയെ ലങ്കാസ്റ്റര്‍ കൗന്‍ഡി ജയിലിലടച്ചു.

Keywords:  Man arrested in murder case, America, News, Murder, Criminal Case, Arrested, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia