കാഷ്യറെ കത്തികാട്ടി ഭീഷണിപ്പെടുത്തി അക്കൗണ്ടിലേക്ക് പണമിടാന്‍ ആവശ്യപ്പെട്ട 61 കാരന്‍ പിടിയില്‍
Sep 14, 2015, 13:42 IST
ലണ്ടന്‍: (www.kvartha.com 14.09.2015) ബാങ്കിലെത്തി കാഷ്യറെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും അക്കൗണ്ടില്‍ പണമിടാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ അറുപത്തൊന്നുകാരന്‍ പിടിയില്‍. കെന്റിനുസമീപത്തായിരുന്നു സംഭവം. പോള്‍ നെവേഴ്‌സണ്‍ എന്ന അറുപത്തൊന്നുകാരനാണ് തന്റെ കന്നി മോഷണത്തില്‍ തന്നെ മണ്ടത്തരം കാട്ടി പിടിയിലായത്.
കത്തിയുമായി ബാങ്കിലെത്തിയ പോള്‍ കാഷ്യര്‍ക്കുനേരെ കത്തിചൂണ്ടി കുറച്ചുപണം തന്റെ
അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അനുസരിക്കാത്തപക്ഷം ആക്രമിക്കുമെന്നും പറഞ്ഞു. കള്ളന്റെ മുന്നില്‍ പകച്ചുപോയ ഉദ്യോഗസ്ഥന് പിന്നീടാണ് ആളൊരു മണ്ടനാണെന്ന് മനസിലായത്. ഇതോടെ കാഷ്യര്‍ ഒച്ചവെക്കുകയും ബാങ്കിലുണ്ടായിരുന്ന മറ്റു ജീവനക്കാരുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കുകയും ചെയ്തു. ഒടുവില്‍ താന്‍ പിടിക്കപ്പെടുമെന്നായതോടെ കള്ളന്‍ ബാങ്കില്‍ നിന്നും ഇറങ്ങിയോടി.
സംഭവം കഴിഞ്ഞ് ഏതാനും മിനിറ്റിനുള്ളില്‍ തന്നെ ഇയാള്‍ മറ്റൊരുബാങ്കില്‍ കയറിയും ഇതേകളി തന്നെ പയറ്റിനോക്കി. എന്നാല്‍ അവിടെയും രക്ഷയുണ്ടായില്ല. ബാങ്കുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പോളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ അക്കൗണ്ടില്‍ പണമൊന്നുമില്ലെന്ന് വ്യക്തമായി. അന്വേഷണത്തില്‍ പോള്‍ ആദ്യമായാണ് മോഷണത്തിറങ്ങുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
Also Read:
കാന്റീനില്‍ ഗ്യാസ് ചോര്‍ന്നു; വന്‍ദുരന്തം ഒഴിവായി
Keywords: Man arrested for cheating case, London, Police, Bank, Theft, World.
കത്തിയുമായി ബാങ്കിലെത്തിയ പോള്‍ കാഷ്യര്‍ക്കുനേരെ കത്തിചൂണ്ടി കുറച്ചുപണം തന്റെ
സംഭവം കഴിഞ്ഞ് ഏതാനും മിനിറ്റിനുള്ളില്‍ തന്നെ ഇയാള്‍ മറ്റൊരുബാങ്കില്‍ കയറിയും ഇതേകളി തന്നെ പയറ്റിനോക്കി. എന്നാല്‍ അവിടെയും രക്ഷയുണ്ടായില്ല. ബാങ്കുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പോളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ അക്കൗണ്ടില്‍ പണമൊന്നുമില്ലെന്ന് വ്യക്തമായി. അന്വേഷണത്തില്‍ പോള്‍ ആദ്യമായാണ് മോഷണത്തിറങ്ങുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
Also Read:
കാന്റീനില്‍ ഗ്യാസ് ചോര്‍ന്നു; വന്‍ദുരന്തം ഒഴിവായി
Keywords: Man arrested for cheating case, London, Police, Bank, Theft, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.