ഷോപിങ് സെന്ററില്‍വെച്ച് 12 വയസുകാരിയെ അപമര്യാദയായി സ്‍പര്‍ശിച്ചെന്ന കേസിൽ ഇൻഡ്യകാരന് 3 മാസത്തെ ജയിൽ ശിക്ഷ

 


ദുബൈ: (www.kvartha.com 23.07.2021) 12 വയസുകാരിയായ പെൺകുട്ടിയെ അപമര്യാദയായി സ്‍പര്‍ശിച്ചെന്ന കേസിൽ അറസ്റ്റിലായ ഇൻഡ്യകാരന് ദുബൈ കോടതി മൂന്ന് മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. ദുബൈയിലെ ഒരു ഷോപിങ് സെന്ററിനുള്ളില്‍ ഡാന്‍സിങ് ഫൗണ്ടന്‍ വീക്ഷിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് ഇയാൾ അപമര്യാദയായി സ്‍പര്‍ശിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ അമ്മയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം. യുവാവ് തന്നെ സ്‍പര്‍ശിക്കുന്നത് മനസിലാക്കിയ പെണ്‍കുട്ടി ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഷോപിങ് സെന്ററില്‍വെച്ച് 12 വയസുകാരിയെ അപമര്യാദയായി സ്‍പര്‍ശിച്ചെന്ന കേസിൽ ഇൻഡ്യകാരന് 3 മാസത്തെ ജയിൽ ശിക്ഷ

അന്വേഷണ സംഘം ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നിഷേധിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ചതിനാണ് പ്രോസിക്യൂഷനും കുറ്റം ചുമത്തിയിരുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം മൊഴി കണക്കിലെടുത്ത കോടതി പ്രതിക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും.

Keywords:  World, News, Dubai, Molestation, Molestation attempt, Court, Prison, Police, Case, Arrest, Arrested, Dancing fountain show, Man accused of molesting teen in Dubai while watching a dancing fountain show.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia